ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റു

ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റു

ഗായത്രി-
കോഴിക്കോട്: സിനിമ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന്റെ ശരീരത്തില്‍ തീ പടര്‍ന്ന് നിസാര പൊള്ളലേറ്റു. ഇന്നലെ ഉച്ചക്ക് എടക്കാട് നടന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഡ്യൂപ്പില്ലാതെ അഭിനയിച്ചപ്പോഴായിരുന്നു സംഭവം.നതീ പടര്‍ന്ന് പിടിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന അണിയറ പ്രവര്‍ത്തകര്‍ വെള്ളമൊഴിച്ച് തീയണക്കുകയും ഉടന്‍ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. പരിക്ക് നിസാരമാണെന്നും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അപകടസാധ്യതയുള്ള രംഗത്ത് ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. സംഘട്ടനരംഗം അഭിനയിച്ച് പൂര്‍ത്തിയാക്കിയശേഷമാണ് അദ്ദേഹം പിന്‍വാങ്ങിയത്.
സംഭവത്തിനു ശേഷം ടൊവിനോ തോമസ് തന്നെ സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തീ പിടിക്കുന്ന വിഡിയോയുടെ ലിങ്കും ടൊവിനോ ഷെയര്‍ ചെയ്തിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close