ടൂറിസ്റ്റ് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 12 മണിവരെ നീട്ടും

ടൂറിസ്റ്റ് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 12 മണിവരെ നീട്ടും

ഗായത്രി
കൊച്ചി: ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടും. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ഇനി രാത്രി 12 വരെ തുറന്നിരിക്കും. പുതിയ മദ്യനയത്തിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തിലാവും.
ത്രീ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ബാറുകളുടെ പാര്‍ട്ണര്‍ഷിപ്പ് റീ കണ്‍സ്റ്റിറ്റിയൂഷന്‍ ഫീസ് ഏകീകരിച്ച് സ്റ്റാര്‍ ബാറുകളുടെ നിരക്കിലാക്കും. ഒന്നിലധികം ആള്‍ക്കാര്‍ ചേര്‍ന്ന് നടത്തുന്ന സ്റ്റാര്‍ പദവിയില്ലാത്ത ബാറുകളില്‍ ഒരാളെ പാര്‍ട്ണര്‍ഷിപ്പില്‍ നിന്ന് മാറ്റാന്‍ രണ്ടു ലക്ഷവും പുതുതായി ഒരാളെ ഉള്‍പ്പെടുത്താന്‍ 20 ലക്ഷവുമായിരുന്നു നിലവിലെ ഫീസ്. ത്രീസ്റ്റാറിന് മുകളിലേക്കുള്ളവക്ക് രണ്ടു ലക്ഷവും. ഇത് ഏകീകരിച്ച് രണ്ട് ലക്ഷമാക്കും. മാറ്റാനും ഉള്‍പ്പെടുത്താനും രണ്ടു ലക്ഷം മതിയാവും.
വിദേശ നിര്‍മിത വിദേശ മദ്യങ്ങള്‍ ഇനി മുതല്‍ ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ചില്ലറ വില്‍പ്പനശാലകളിലൂടെയും വില്‍ക്കാന്‍ അനുമതി നല്‍കും.ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെയോ, അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്കോ കള്ളുഷാപ്പുകള്‍ നിലവിലെ രീതിയില്‍ വില്‍പ്പന നടത്തും.
മദ്യം നിറയ്ക്കുന്നതിന് പല്‍സ്റ്റിക് കുപ്പികള്‍ക്ക് നിയന്ത്രണം കൊണ്ടു വരും.ഘട്ടംഘട്ടമായി ഗല്‍സ് കുപ്പികളില്‍ മദ്യം എത്തിക്കാന്‍ നിര്‍മാണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കും.

Post Your Comments Here ( Click here for malayalam )
Press Esc to close