ഗായത്രി
തക്കാളി ആള് ചില്ലറക്കാരനല്ല… കേള്‍ക്കാണോ തക്കാളി പെരുമ. ഗുണകണങ്ങളുടെ കലവറയാണ് തക്കാളി. സ്ഥിരമായി തക്കാളി കഴിക്കുന്നവരില്‍ അര്‍ബുദത്തിനുള്ള സാദ്ധ്യത കുറവാണെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വിറ്റാമിന്റെയും ധാതുക്കളുടെയും കലവറയാണ് തക്കാളി. ഇതിലുള്ള അയണ്‍, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നു. മാത്രമല്ല, പുരുഷന്മാരില്‍ ത്വഗ് കാന്‍സര്‍ സാധ്യത തടഞ്ഞു ചര്‍മ്മത്തിനു സംരക്ഷണം നല്‍കാനും തക്കാളിക്ക് കഴിയും. കൂടാതെ, തക്കാളിപ്പഴമോ തക്കാളി സോസോ സ്ഥിരമായി കഴിക്കുന്നവരില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ 30 ശതമാനത്തോളം കുറഞ്ഞിരിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ, കാഴ്ചവൈകല്യങ്ങള്‍ പരിഹരിക്കാനും തക്കാളി ബെസ്റ്റാണ്. അതു കൊണ്ട് തക്കാളി കഴിക്കാന്‍ മറക്കരുത്.