ടൈം മാസിക വിറ്റു

ടൈം മാസിക വിറ്റു

അളക ഖാനം-
വാഷിംഗ്ടണ്‍: പ്രശസ്തമായ ടൈം മാസിക വിറ്റു. സെയില്‍സ്‌ഫോഴ്‌സ് ഡോട്ട് കോം മേധാവിയും സഹസ്ഥാപകനുമായ മാര്‍ക്ക് ബെനിയോഫും ഭാര്യയുമാണ് മാസിക വാങ്ങിയത്. ഏകദേശം 19 കോടി യുഎസ് ഡോളറിനാണ് വില്‍പ്പന.
ബെനിയോഫ് ടൈം മാസിക വാങ്ങുന്നതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. മാസികയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ആളുകള്‍ തന്നെ തീരുമാനങ്ങളെടുക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close