ടൈഗര്‍ ഷ്‌റോഫ് ബോളിവുഡ് റാംബോ

ടൈഗര്‍ ഷ്‌റോഫ് ബോളിവുഡ് റാംബോ

സില്‍വസ്റ്റര്‍ സ്റ്റാലന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘റാംബോ’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ബോളിവുഡ് യുവതാരം ടൈഗര്‍ ഷ്‌റോഫ് ആണ് ബോളിവുഡ് റാംബോയാകുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയതിന് പിന്നാലെ സാക്ഷാല്‍ സില്‍വസ്റ്റര്‍ സ്റ്റാലന്‍ ആശംസകളുമായി എത്തി. ഇന്ത്യന്‍ ഭാഷയിലേക്ക് റാംബോ റീമേക്ക് ചെയ്യുന്നതായി അറിഞ്ഞു. വലിയ കഥാപാത്രമാണത്, എല്ലാ ആശംസകളും അതിനെ നശിപ്പിക്കില്ലെന്ന് കരുതുന്നുവെന്ന് സ്റ്റാലണ്‍ ട്വീറ്റ് ചെയ്തു. ഋത്വിക് റോഷനെ നായകനാക്കി ബാംഗ്ബാംഗ് എന്ന ചിത്രം ഒരുക്കിയ സിദ്ധാര്‍ത്ഥ് ആണ് റാംബോയും റീമേക്കായി ഒരുക്കുന്നത്. താങ്കള്‍ നടന്ന വഴിയിലൂടെ നടക്കാന്‍ സാധിച്ചത് അനുഗ്രഹമായി കാണുന്നു, പകരം വെക്കാനാവാത്ത താരമാണ് അങ്ങ്. ഞാന്‍ താങ്കളെ നിരാശനാക്കില്ലെന്ന് ടൈഗര്‍ ഷ്‌റോഫും മറുപടി.

Post Your Comments Here ( Click here for malayalam )
Press Esc to close