ടിയാഗോ XZ+ വിപണിയില്‍ എത്തി

ടിയാഗോ XZ+ വിപണിയില്‍ എത്തി

ഗായത്രി-
ടാറ്റയുടെ ഹാച്ച്ബാക്കായ ടിയാഗോയുടെ ഏറ്റവും ഉയര്‍ന്ന വകഭേദമായി ടിയാഗോ XZ+ പുറത്തിറങ്ങി. നിരവധി മാറ്റങ്ങളും പുതിയ ടിയാഗോ തദ പ്ലസിനുണ്ട്. 15 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, ബോഡി സൈഡ് മൗള്‍ഡിങ്, ടെയില്‍ഗേറ്റിലെ ക്രോം ഫിനിഷ്, ഇലക്ട്രിക്കല്‍ ഫോള്‍ഡിങ് മിറര്‍, ഡ്യുവല്‍ ബാരല്‍ പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്ബ്, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് തദ പ്ലസിലെ പ്രധാന സവിശേഷതകള്‍. പെട്രോള്‍ പതിപ്പിന് 5.57 ലക്ഷം രൂപയും ഡീസല്‍ വകഭേദത്തിന് 6.31 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. കനിയോണ്‍ ഓറഞ്ച്, ഓഷ്യന്‍ ബ്ലൂ എന്നീ രണ്ട് പുതിയ നിറങ്ങളില്‍ ടിയാഗോ XZ+ ലഭ്യമാകും. ഈ നിറങ്ങള്‍ക്കൊപ്പം റൂഫ്, സ്‌പോയിലര്‍ എന്നിവ കറുപ്പില്‍ ചാലിച്ച ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയറിലും XZ+ സ്വന്തമാക്കാം. സിംഗിള്‍ ടോണ്‍ പതിപ്പിനെക്കാള്‍ വില ഏഴായിരം രൂപയോളം ഡ്യുവല്‍ ടോണിന് വര്‍ധിക്കും. മറ്റുവേരിയന്റുകളില്‍ നിന്ന് നിരവധി മാറ്റങ്ങളും പുതിയ ടിയാഗോ തദ പ്ലസിനുണ്ട്. 83.3 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എന്‍ജിനും 69.04 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുന്നത്. രണ്ട് വേരിയന്റിലും 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. ഓട്ടോമാറ്റിക് ഇതില്‍ ലഭ്യമല്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close