ട്രെന്റി ത്രെഡ് ബാംഗിള്‍സ്

ട്രെന്റി ത്രെഡ് ബാംഗിള്‍സ്

ത്രെഡ് ബാംഗിളുകള്‍ ട്രെന്റാവുന്നു. വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയ ത്രെഡ് വളകള്‍ ട്രെന്‍ഡി ലുക്ക് നല്‍കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഡിസൈനിലെ സവിശേഷതയാണ് സില്‍ക്ക് ത്രെഡ് വളകളെ മനോഹരിയാക്കുന്നത്. വീതി കൂടിയതും കുറഞ്ഞതുമായ തടി വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയാണ് ത്രെഡ് വളകള്‍ ഒരുക്കുന്നത്. ഒരേ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ പ്ലെയിന്‍ ഡിസൈന്‍ വളകള്‍, വിിധ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ മള്‍ട്ടി കളര്‍ ഡിസൈന്‍ വളകള്‍ എന്നിങ്ങനെ പോകുന്നു ത്രെഡ് വളകളിലെ പുതുമ. സ്വര്‍ണ വര്‍ണമുള്ള നൂലിഴകള്‍ തുന്നിയ വളകള്‍ക്കും ഡിമാന്‍ഡുണ്ട്. ഫല്‍റസന്റ് പച്ച, പിസ്ത ഗ്രീന്‍, എലൈറ്റ് റെഡ്, പര്‍പ്പിള്‍, കോപ്പര്‍ നിറങ്ങളില്‍ ത്രെഡ് ബാംഗിള്‍സ് ലഭ്യമാണ്. സാരി, കുര്‍ത്ത, ചുരിദാര്‍… വസ്ത്രം ഏതുമാകട്ടെ, ത്രെഡ് ബാംഗിളുകള്‍ അണിഞ്ഞാല്‍ സൂപ്പര്‍ ലുക്കായിരിക്കും. പത്ത് മുതല്‍ അമ്പത് രൂപ വരെയാണ് വില.

Post Your Comments Here ( Click here for malayalam )
Press Esc to close