തൊട്ടപ്പന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാകുന്നു

തൊട്ടപ്പന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാകുന്നു

ഗായത്രി-
കൊച്ചി: വിനായകന്‍ നായക കഥാപാത്രമായി എത്തുന്ന ചിത്രമാണ് തൊട്ടപ്പന്‍. കിസ്മത്ത് എന്ന ചിത്രത്തിനുശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനില്‍ നായിക പുതുമുഖമാണ്.
മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്. വിനായകന്‍ പുറത്തുവിട്ട തൊട്ടപ്പന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാകുകയാണ്. കൊച്ചി ആസ്പദമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള സിനിമകളില്‍നിന്ന് വ്യത്യസ്തമായിരിക്കും തൊട്ടപ്പനെന്ന് ഷാനവാസ് ബാവക്കുട്ടി പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത കൊച്ചിയെയാണ് ഇതില്‍ ചിത്രീകരിക്കുന്നതെന്നും ബിഗ് ബജറ്റ് ചിത്രമല്ല, പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ വളരെ ചെറിയ രീതിയില്‍ അവതിരിപ്പിക്കുകയാണെന്നും സംവിധായകന്‍ പറഞ്ഞു.
ഒരു കുഞ്ഞിനെ കൈയ്യില്‍ എടുത്തുയര്‍ത്തി നില്‍ക്കുന്ന വിനായകന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്തുവിട്ടിരിക്കുന്നത്. ഫ്രാന്‍സിസ് നെറോണയുടെ തൊട്ടപ്പന്‍ എന്ന കഥയെ ആസ്പദമാക്കി പിഎസ് റഫീക്കാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കമ്മട്ടിപ്പാടത്തിലൂടെ മലയാളികളുടെ മനസ്സിനെ തൊട്ട ‘പുഴു പുലികള്‍ പക്കി പരുന്തുകള്‍’ എന്ന ഗാനത്തിന് ശേഷം വിനായകന്‍ ഒരുക്കുന്ന ഗാനം ചിത്രത്തിന്റെ മറ്റെരു പ്രത്യേകതയാണ്. മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, റോഷന്‍ മാത്യു, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ക്യാമറ സുരേഷ് രാജന്‍. എഡിറ്റിംഗ് ജിതിന്‍ മനോഹര്‍.

Post Your Comments Here ( Click here for malayalam )
Press Esc to close