ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കുറക്കണം

ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കുറക്കണം

ഫിദ
തിരു: ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കുറക്കാന്‍ കേന്ദ്രം തയാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ പെട്രോളിന്റെ നികുതി ആറു രൂപ കുറയും. കേന്ദ്രം നികുതി കുറക്കാതെ വിലവര്‍ധനയുടെ പാപഭാരം മറ്റുള്ളവരുടെ മേല്‍ കെട്ടിവെക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ചരക്കുസേവന നികുതിയില്‍ പെട്രോളും ഡീസലും ഉള്‍പ്പെടുത്തുന്നതിനോട് വിയോജിപ്പില്ല. ഈ തീരുമാനം വഴി സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്ര സര്‍ക്കാര്‍ പരിഹരിക്കണം. പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേരളത്തിന് 1000 കോടിയിലധികം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ഐസക് പറഞ്ഞു. പെട്രോളിനും ഡീസലിനും ജി.എസ്.ടി വരുമെന്ന് മന്ത്രിതല സമിതിയുടെ അധ്യക്ഷന്‍ സുശീല്‍ കുമാര്‍ മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

Post Your Comments Here ( Click here for malayalam )
Press Esc to close