ബജറ്റില്‍ സേവന നികുതി വര്‍ധിപ്പിക്കും: മന്ത്രി തോമസ് ഐസക്ക്

ബജറ്റില്‍ സേവന നികുതി വര്‍ധിപ്പിക്കും: മന്ത്രി തോമസ് ഐസക്ക്

ഗായത്രി
തിരു: സേവന നികുതികള്‍ വര്‍ധിപ്പിക്കുന്ന കാര്യം വരുന്ന ബജറ്റില്‍ പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 50 വര്‍ഷം മുമ്പുള്ള ഭൂനികുതിയാണ് ഇപ്പോഴുള്ളത്. അതിനാല്‍ ഭൂനികുതിയിലും മാറ്റം വരുത്തേണ്ടതുണ്ട്. നികുതി പിരിക്കാന്‍ ചെലവാകുന്ന തുകയുടെ നാലിലൊന്ന് പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവന നികുതികളില്‍ മാറ്റം വരുത്തുന്ന കാര്യം ബജറ്റില്‍ പരിഗണിക്കും. ഇക്കാര്യത്തില്‍ സമവായമുണ്ടാകണമെന്നും ഐസക് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിസോറാം ലോട്ടറി സംസ്ഥാനത്ത് വില്‍കാന്‍ അനുവദിക്കില്ല. അത് തടയുന്നതിനുള്ള നടപടി സര്‍കാര്‍ സ്വീകരിക്കും. അന്യസംസ്ഥാന ലോട്ടറിയുടെ വരവിന് കാരണമായ ഏജന്റുമാര്‍ക്ക് കേരളാ ഭാഗ്യക്കുറിയില്‍ സ്ഥാനമുണ്ടാവില്ലെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

 

Post Your Comments Here ( Click here for malayalam )
Press Esc to close