ചലച്ചിത്ര മേളകളിലെ താരമായി ‘തി.മി.രം’

ചലച്ചിത്ര മേളകളിലെ താരമായി ‘തി.മി.രം’

അജയ് തുണ്ടത്തില്‍-
കൊച്ചി: പേര് സൂചിപ്പിക്കുന്നതു പോലെ തിമിരം എന്ന രോഗത്തെകുറിച്ചാണ് സിനിമ പ്രതിപാദിക്കുന്നത്. തിമിര ശസ്ത്രക്രിയക്ക് വിധേയനാകുന്ന എഴുപതുകാരനായ സുധാകരന്റെ തുടര്‍ ജീവിത വികാസങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ സ്വന്തം സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാനികളാണ്. സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയവും അതു തന്നെയാണ്. സുധാകരനുമായി നേരിട്ടും അല്ലാതെയും ഇടപെടുന്ന സ്ത്രീകള്‍ അയാളിലുണ്ടാക്കുന്ന ഉള്‍ക്കാഴ്ചയ്ക്ക് അറിഞ്ഞോ അറിയാതെയോ കാരണമാകുന്നുവെന്നത് ചിത്രത്തിന്റെ സ്ത്രീപക്ഷ നിലപാടിന്റെ നേര്‍സാക്ഷ്യമാകുന്നു. ഇരുള്‍മൂടിയ പുറം കാഴ്ച്ചകളെക്കാള്‍ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതും ചികിത്സയ്ക്ക് വിധേയമാകേണ്ടതും ആണ്‍ മനസ്സുകളില്‍ അവശേഷിക്കുന്ന പുരുഷ മേല്‍ക്കോയ്മയെയാണന്ന് സിനിമ അടിവരയിടുന്നു. അതുകൊണ്ട് തന്നെയാണ് ‘കണ്ണാണ് പെണ്ണ്’ എന്ന ടാഗ്ഗ്‌ലൈന്‍ ഉപയോഗിച്ചിരിക്കുന്നതും.
കെകെ സുധാകരന്‍, വിശാഖ് നായര്‍, രചന നാരായണന്‍കുട്ടി, ജി സുരേഷ്‌കുമാര്‍, പ്രൊഫ. അലിയാര്‍, മോഹന്‍ അയിരൂര്‍, മീരാ നായര്‍, ബേബി സരോജം, കാര്‍ത്തിക, ആശാനായര്‍, സ്‌റ്റെബിന്‍, രാജേഷ് രാജന്‍, പവിത്ര, അമേയ, കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാല്‍, ആശാ രാജേഷ്, മാസ്റ്റര്‍ സൂര്യദേവ്, ബേബി ശ്രേഷ്ഠ എന്നിവരഭിനയിക്കുന്നു.
ബാനര്‍ ഇന്‍ഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- കെകെ സുധാകരന്‍. രചന, എഡിറ്റിംഗ്, സംവിധാനം- ശിവറാം മണി, ഛായാഗ്രഹണം- ഉണ്ണി മടവൂര്‍ , ലൈന്‍ പ്രൊഡ്യൂസര്‍- രാജാജി രാജഗോപാല്‍, ഗാനരചന- അജാസ് കീഴ്പ്പയ്യൂര്‍, രാധാകൃഷ്ണന്‍ പ്രഭാകരന്‍, സംഗീതം- അര്‍ജുന്‍ രാജ്കുമാര്‍, ചീഫ് അസ്സോ: ഡയറക്ടര്‍- ബിജു കെ മാധവന്‍, കല- സജീവ് കോതമംഗലം, ചമയം- മുരുകന്‍ കുണ്ടറ, വസ്ത്രാലങ്കാരം- അജയ് സി കൃഷ്ണ, സൗണ്ട് മിക്‌സ്- അനൂപ് തിലക്, ഡിഐ കളറിസ്റ്റ്- ആര്‍ മുത്തുരാജ്, സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകന്‍- മൃതുല്‍ വിശ്വനാഥ്, അസ്സോ: ഡയറക്ടേഴ്‌സ്- നാസിം റാണി, രാമു സുനില്‍, റിക്കോര്‍ഡിസ്റ്റ്- രാജീവ് വിശ്വംഭരന്‍, വിഎഫ്എക്‌സ്- സോഷ്യല്‍ സ്‌കേപ്പ്, ടൈറ്റില്‍ ഡിസൈന്‍- ജിസ്സന്‍ പോള്‍, ഡിസൈന്‍സ്- ആന്‍ഡ്രിന്‍ ഐസക്, സ്റ്റില്‍സ്- തോമസ് ഹാന്‍സ് ബെന്‍, പിആര്‍ഓ- അജയ് തുണ്ടത്തില്‍.
തി.മി.രം ഇതിനോടകം തന്നെ വിവിധ ദേശീയാന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.
അവാര്‍ഡുകള്‍: ഭൂട്ടാന്‍ DRUK ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, (DIFF)- മികച്ച ചിത്രം, മികച്ച നടന്‍- കെകെ സുധാകരന്‍, കൊല്‍ക്കത്ത ടാഗോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍- മികച്ച ചിത്രം, ഗോവ പന്‍ജിം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍- മികച്ച ചിത്രം, മികച്ച സംവിധാനം (ശിവറാം മണി).
നോമിനേഷന്‍സ്: ഭൂട്ടാന്‍ ഗോള്‍ഡന്‍ ഡ്രാഗണ്‍ അവാര്‍ഡ് 2020, കൊല്‍ക്കത്ത സണ്‍ ഓഫ് ദ് ഈസ്റ്റ് അവാര്‍ഡ് 2020.
ഒഫിഷ്യല്‍ സെലക്ഷന്‍സ്: റോം പ്രിസ്മ, മോസ്‌കോ ബ്രിക്‌സ്, യുഎസ് സ്‌ട്രെയിറ്റ് ജാക്കറ്റ്, യുഎസ് ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ സെഷന്‍സ്.

Post Your Comments Here ( Click here for malayalam )
Press Esc to close