ഭയത്തിന്റെ പുത്തന്‍ സാധ്യതകളുമായി ‘ദ നണ്‍’ വീണ്ടുമെത്തുന്നു

ഭയത്തിന്റെ പുത്തന്‍ സാധ്യതകളുമായി ‘ദ നണ്‍’ വീണ്ടുമെത്തുന്നു

അളക ഖാനം
ലോകത്തിലെ കോടിക്കണക്കിന് സിനിമാ പ്രേമികളുടെ രാത്രികളെ ഉറക്കമില്ലാതാക്കാന്‍ ‘ദ നണ്‍’ എന്ന സിനിമ വീണ്ടുമെത്തുന്നു. ഭയത്തിന്റെ പുത്തന്‍ സാധ്യതകള്‍ തേടിയാണ് ദ നണ്‍ വീണ്ടും ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത്.
കോണ്‍ജെറിംഗിനും ശപിക്കപ്പെട്ട പാവയെന്ന് അറിയപ്പെടുന്ന അനബെല്ലക്കും മുമ്പ് നടന്ന പാപത്തിന്റെ വിശുദ്ധ കഥയെന്ന വിശേഷണത്തോടെയാണ് സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. കന്യാസ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഒരു വൈദികന്‍, കന്യാസ്ത്രി, ഒരു സഹായി എന്നിവരെ വത്തിക്കാന്‍ നിയോഗിക്കുന്നതും അന്വേഷണത്തിന്റെ ഭാഗമായി അവര്‍ റുമേനിയയില്‍ എത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. നേരത്തെ കോണ്‍ജറിംഗ് സിനിമകളില്‍ പ്രേതമായി വേഷമിട്ട ബോണി ആരോണ്‍സ് തന്നെയാണ് ഈ സിനിമയിലും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൈസ ഫര്‍മിഗ, ഡെമിയന്‍ ബിചിര്‍, ഇന്‍ഗ്രിഡ് ബിസു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഈ വര്‍ഷം സെപ്തംബര്‍ ഏഴിന് സിനിമ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. കണ്ണടക്കാതെ മുഴുവനും കാണുക എന്ന പരസ്യവാക്യത്തോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close