പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 200 കുടുംബങ്ങള്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പിന്റെ വീട്

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 200 കുടുംബങ്ങള്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പിന്റെ വീട്

ഫിദ-
കൊച്ചി: സംസ്ഥാനത്ത് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 200 കുടുംബങ്ങള്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പ് വീടു നിര്‍മ്മിച്ചു നല്‍കും. ഓരോ വീടിനും 5 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം ജേക്കബ്, സി.എസ്.ആര്‍ ഹെഡ് ബാബു ജോണ്‍ മലയില്‍, സി.ജി.എം കെ.ആര്‍ ബിജുമോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച പറവൂര്‍, ആലുവ, ചെങ്ങന്നൂര്‍, ആറന്‍മുള, തിരുവല്ല, കോഴഞ്ചേരി, കുട്ടനാട്, കുമരകം, തൊടുപുഴ, മലപ്പുറം, ചെല്ലാനം, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ 550 ചതുരശ്രയടി വിസ്തീര്‍ണ്ണം വരുന്ന വീടുകളാണ് നിര്‍മ്മിക്കുന്നത്.വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മുത്തൂറ്റ് ഫിനാന്‍സ് ശാഖകളില്‍ നേരിട്ട് ഒക്ടോബര്‍ 12 നകം സമര്‍പ്പിക്കണം. തപാലിലാണെങ്കില്‍ മുത്തൂറ്റ് ഫിനാന്‍സ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് വകുപ്പിലേക്കയക്കണം. സ്ഥലം എം.എല്‍.എയുടെ സാക്ഷ്യപത്രവും, നാശനഷ്ടം സംബന്ധിച്ച് പഞ്ചായത്ത്‌നഗരസഭ അംഗങ്ങളുടെ സര്‍ട്ടിഫിക്കറ്റും, ഭൂമിയുടെ ഉടരസ്ഥതാ രേഖകളും ഒപ്പം വേണം. മുത്തൂറ്റ് ഫൗണ്ടേഷന്‍ സ്ഥലപരിശോധന നടത്തിയ ശേഷമേ അപേക്ഷകളില്‍ തീരുമാനമെടുക്കൂ.
വിലാസം: കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് വകുപ്പ്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്, കോര്‍പ്പറേറ്റ് ഓഫീസ്, മുത്തൂറ്റ് ചേംബേഴ്‌സ്, ബാനര്‍ജി റോഡ്, എറണാകുളം 18, ഫോണ്‍: 04846690386, 9656010021.

Post Your Comments Here ( Click here for malayalam )
Press Esc to close