താക്കറേ പ്രദര്‍ശനത്തിന് ഒരുങ്ങി

താക്കറേ പ്രദര്‍ശനത്തിന് ഒരുങ്ങി

രാംനാഥ് ചാവ്‌ല-
ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ ജീവിതത്തെ ആസ്പദമാക്കി അഭിജിത്ത് പന്‍സേ സംവിധാനം നിര്‍വ്വഹിക്കുന്ന ‘താക്കറേ’ എന്ന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങി. ‘താക്കറേ’യിലെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകയാണ്. നവാസുദ്ദീന്‍ സിദ്ദിഖിയാണ് ചിത്രത്തില്‍ താക്കറേയുടെ വേഷം കൈകാര്യം ചെയ്യുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. സഞ്ജയ റാവത്ത്, ശ്രീകാന്ത് ഭാസി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. താക്കറേയുടെ വേഷത്തില്‍ സുരക്ഷാസേനക്കൊപ്പമുള്ള നവാസുദ്ദീന്‍ സിദ്ദിഖിയുടെ വീഡിയോയാണ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. സിനിമയുടെ സെറ്റില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. 2019 ല്‍ താക്കറേയുടെ 93ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പുറത്തിറങ്ങുക. അബ്ദുള്‍ ഖ്വയ്ദര്‍, അനുഷ്‌ക യാദവ്, ലക്ഷമണ്‍ സിംഗ് രജ്പുത്ത്, നിരഞ്ജന്‍ ജാവിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close