മഞ്ചേരിയുടെ സ്വന്തം സോളാര്‍ ഫോര്‍മുലവണ്‍ കാര്‍

മഞ്ചേരിയുടെ സ്വന്തം സോളാര്‍ ഫോര്‍മുലവണ്‍ കാര്‍

ഫിദ-
മഞ്ചേരി ഏറനാട് നോളജ്‌സിറ്റിയില്‍ കാമ്പസിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച സോളാര്‍ ഫോര്‍മുലവണ്‍ കാര്‍ ശ്രദ്ധേയമാവുന്നു.
ഓട്ടോമൊബൈല്‍ ക്ലബ്ബ് ‘ടീം ജാഗ്ലിയോണി’ന്റെ നേതൃത്വത്തില്‍ രണ്ടുമാസംകൊണ്ടാണ് കാറിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഫുള്‍ ചാര്‍ജില്‍ മൂന്നുമണിക്കൂറിലധികം കാര്‍ പ്രവര്‍ത്തിക്കാനാകുമെന്നതാണ് സവിശേഷത. മണിക്കൂറില്‍ 50 കിലോമീറ്ററാണ് വേഗം. ലിഥിയം അയണ്‍ ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്.
ആധുനിക സുരക്ഷാസംവിധാനങ്ങളായ ഫൈവ് ഡോട്ട് സീറ്റ് ബെല്‍റ്റും കില്‍ സ്വിച്ചുകളും ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഡിസൈന്‍, ഫാബ്രിക്കേഷന്‍, ടെസ്റ്റിംഗ് തുടങ്ങിയവയെല്ലാം വിദ്യാര്‍ഥികളാണ് പൂര്‍ത്തിയാക്കിയത്. മൂന്നരലക്ഷം രൂപയാണ് ചെലവായത്.
കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ ദേശീയ സോളാര്‍ കാര്‍ മത്സരത്തില്‍ മികച്ച ടീം, മികച്ച ടീം ലീഡര്‍, മികച്ച അധ്യാപക അവാര്‍ഡുകള്‍ ‘ടീം ജാഗ്ലിയോണ്‍’ സ്വന്തമാക്കി. ദേശീയതലത്തില്‍ നിരവധി ടീമുകള്‍ പങ്കെടുത്തതില്‍ ആദ്യ 15ല്‍ ഉള്‍പ്പെട്ട കേരളത്തിലെ രണ്ടു കോളേജുകളില്‍ ഒരെണ്ണം ഏറനാട് നോളജ്‌സിറ്റി ടെക്‌നിക്കല്‍ കാമ്പസാണ്.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ മൊബിന്‍ എം. മാത്യു, ദില്‍ഷാദ് എന്നിവരുടെ മേല്‍നോട്ടവും മുപ്പത്തഞ്ചിലധികം വിദ്യാര്‍ഥികളുടെ പരിശ്രമവുമാണ് സ്റ്റുഡന്റ് ഫോര്‍മുല വണ്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്.
കാറിന്റെ ഉദ്ഘാടനം മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close