ടിസിഎസ് ഓഹരികള്‍ തിരിച്ചു വാങ്ങുന്നു

ടിസിഎസ് ഓഹരികള്‍ തിരിച്ചു വാങ്ങുന്നു

വിഷ്ണു പ്രതാപ്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് ഓഹരികളില്‍ ഒരുഭാഗം തിരിച്ചു വാങ്ങും. നാളെ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് എത്ര ഓഹരികള്‍, എന്തു വിലക്കു വാങ്ങും എന്നു തീരുമാനിക്കും. പതിനായിരം കോടി രൂപയുടെ തിരിച്ചുവാങ്ങലാകും നടത്തുക എന്നു പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം കമ്പനി 16,000 കോടി രൂപ ഇതിനു മുടക്കിയിരുന്നു. 2850 രൂപ വച്ച് 5.6 കോടി ഓഹരികള്‍ അന്നു തിരിച്ചുവാങ്ങി.
തിരിച്ചുവാങ്ങല്‍ കമ്പനിയുടെ ഉടമകളായ ടാറ്റാ സണ്‍സിനു ഗണ്യമായ നേട്ടമാകും. ഈയിടെ ഭൂഷണ്‍ സ്റ്റീലും മറ്റും വാങ്ങിയതിന്റെ കടബാധ്യത കുറക്കാന്‍ ടിസിഎസ് ഓഹരികള്‍ വില്‍ക്കുന്നതു സഹായിക്കും. കഴിഞ്ഞതവണ തിരിച്ചുവാങ്ങിയ ഓഹരിയില്‍ 64 ശതമാനവും ടാറ്റാ സണ്‍സിന്റേതായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close