ഇനി മൊബൈല്‍ ആപ് വഴി പാന്‍ കാര്‍ഡിന് അപേക്ഷിക്കാം

ഇനി മൊബൈല്‍ ആപ് വഴി പാന്‍ കാര്‍ഡിന് അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഇനി മൊബൈല്‍ ആപ് വഴി ആദായ നികുതിയടക്കാനും പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ഇനി മൊബൈല്‍ ആപ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസാണ് ഇതിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ‘Aaykar Setu’ എന്നാണ് ആപ്പിന്റെ പേര്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യുകയോ 7306525252 എന്ന നമ്ബറിലേക്ക് മിസ് കോള്‍ അടിക്കുകയോ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലഭിക്കും. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനും ഈ ആപ്പ് വഴി സാധിക്കും. സാധാരണക്കാരന് മനസ്സിലാകും വിധമാണ് ഈ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യ ഉപയോഗിച്ച് ജനങ്ങള്‍ക്ക് ആദായ നികുതി വകുപ്പിന്റെ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് ലക്ഷ്യമെന്ന് ആപിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ആപ് വന്നതോടെ ഇനി ഏത് സമയത്തും എവിടെവെച്ചും ജനങ്ങള്‍ക്ക് വകുപ്പിന്റെ സേവനം ലഭ്യമാകും. ഈ ആപ്പിലൂടെതന്നെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഉടന്‍ തയ്യാറാക്കുമെന്നാണ് വിവരം.

Post Your Comments Here ( Click here for malayalam )
Press Esc to close