പുതിയ ടാറ്റാ ടിഗോര്‍ പുറത്തിറക്കി

പുതിയ ടാറ്റാ ടിഗോര്‍ പുറത്തിറക്കി

വിഷ്ണു പ്രതാപ്
മുംബൈ: ടാറ്റയുടെ കോംപാക്ട് സെഡാന്‍ മോഡല്‍ ടിഗോര്‍ വിപണിയിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ടിഗോര്‍ ബസ് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കി.
ആഢംബര ഡിസൈന്‍ അവതരിപ്പിക്കുന്ന പുതിയ എഡിഷന്റെ പെട്രോള്‍ പതിപ്പിന് 5.68 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 6.57 ലക്ഷം രൂപയുമാണ് (എക്‌സ്‌ഷോറൂം ഡെല്‍ഹി) വില. ആക്‌സസറി കിറ്റ് അടക്കമാണിത്. എക്‌സ് ടി ട്രിം അടിസ്ഥാനമാക്കിയുള്ള ടിഗോര്‍ ബസില്‍ മാന്വവല്‍ ട്രാന്‍സ്മിഷനും (എംടി) സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ ഡീലര്‍ഷിപ്പുകളിലും വാഹനം ലഭ്യമാണ്.
രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി (സിഎസ്‌സി) കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ സഹിതം, റിവേഴ്‌സ് പാര്‍ക്ക് കാമറ തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളും ടിഗോറിനുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close