അളക ഖാനം
പുതിയ സ്‌പോര്‍ട്‌സ് കാറായ റെയ്‌സ്‌മോ ടൂ ഡോര്‍ കൂപ്പെ മോഡലിനെ ടാറ്റ പുറത്തിറക്കി. ജനീവ മോട്ടോര്‍ ഷോയിലാണ് ടാറ്റ പുതിയ മോഡലുമായി എത്തിയത്.
റെയ്‌സ്‌മോയ്ക്ക് കരുത്തേകുന്നത് 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ത്രീസിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. ഈ എന്‍ജിന്‍ 190 ബിഎച്ച്പിയും 210 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനില്‍ ഇടംതേടിയിരിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 6 സെക്കന്‍ഡുകള്‍ മതിയാകും.
ഈ സ്‌പോര്‍ട്‌സ് കാറിനെ ഭീമന്‍മാരായ സൂപ്പര്‍ കാറുകളെ വെല്ലുന്ന രൂപത്തിനൊപ്പം അത്യാഡംബരവും ചേര്‍ത്താണ് ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. മൂര്‍ച്ചയേറിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ വാഹനത്തിന് ഒരു അഗ്രസീവ് ലുക്ക് പകരുന്നു. കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‌സ്, ബട്ടര്‍ഫ്‌ളൈ ഡോറുകള്‍, പിന്നിലെ ടെയില്‍ ലാമ്പിന് നടുവിലായി സ്ഥാനം പിടിച്ച എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് റെയ്‌സ്‌മോയുടെ പ്രധാന സവിശേഷതകള്‍.