പുത്തന്‍ ഫിനാന്‍സ് സ്‌കീമുകളുമായി ടാറ്റ

പുത്തന്‍ ഫിനാന്‍സ് സ്‌കീമുകളുമായി ടാറ്റ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കോവിഡ് വൈറസ് ബാധ വാഹന ലോകത്തെ ഉള്‍പ്പെടെ പിടിച്ചുലച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കായി ടാറ്റ മോട്ടോര്‍സ് ഉപയോക്താക്കള്‍ക്കായി ഒരു പ്രത്യേക ഫിനാന്‍സ് പദ്ധതി അവതരിപ്പിച്ചു. ഈ ഫിനാന്‍സ് സ്‌കീമുകള്‍ വഴി പുതിയ കാര്‍ പര്‍ച്ചേസുകള്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാനാകും എന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
EMI കളില്‍ ആറുമാസത്തെ മൊറട്ടോറിയം വാഗ്ദാനം ചെയ്യുന്നതാണ് ഈ പുതിയ പദ്ധതി. അതിനാല്‍, ഒരു പുതിയ ടാറ്റ ടിയാഗോ, നെക്‌സോണ്‍ അല്ലെങ്കില്‍ ആള്‍ട്രോസ് വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പൂജ്യം ഡൗണ്‍ പേയ്‌മെന്റില്‍ വാഹനം നേടാം. ആറ് മാസത്തെ EMI അവധി നേടാനും കഴിയുന്ന ഈ പദ്ധതിയില്‍ പലിശ മാത്രം പ്രതിമാസം കൃത്യമായി അടയ്ക്കണം. കാറില്‍ നൂറ് ശതമാനം വരെ ഓണ്‍റോഡ് ഫണ്ടിംഗ് അഞ്ച് വര്‍ഷത്തെ വായ്പ കാലാവധിയില്‍ നേടാനും കഴിയും.
ഒരു പുതിയ ടാറ്റ ടിയാഗോ, നെക്‌സോണ്‍, അള്‍ട്രോസ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പൂജ്യം ഡൗണ്‍ പേയ്‌മെന്റില്‍ വാഹനം സ്വന്തമാക്കാം. ടിഗോര്‍ സബ് കോംപാക്റ്റ് സെഡാന്‍ അല്ലെങ്കില്‍ ഹാരിയര്‍ മോഡലുകള്‍ക്ക് പോലും ഇവ ലഭ്യമല്ല.
ടാറ്റ മോട്ടോര്‍സ് ഒന്നിലധികം ഫിനാന്‍സ് പങ്കാളികളുമായുള്ള സഹകരണത്തിലൂടെ എട്ട് വര്‍ഷം വരെ ദീര്‍ഘകാല വായ്പയില്‍ താങ്ങാനാവുന്നതും സ്‌റ്റെപ്പ് അപ്പ് EMI കളും വാഗ്ദാനം ചെയ്യുന്നത്. ഈ ദീര്‍ഘകാല വായ്പാ പദ്ധതി പ്രകാരം, ടാറ്റ ടിയാഗോ ഇപ്പോള്‍ 4,999 രൂപ ആരംഭ EMI യ്ക്ക് ലഭ്യമാണ്. ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കും നെക്‌സോണ്‍ സബ് കോംപാക്ട് എസ്‌യുവിയും യഥാക്രമം 5,555 രൂപ, 7499 രൂപ മുതല്‍ ആരംഭിക്കുന്ന EMI കളിലും ലഭ്യമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close