ന്യൂജഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്‌സ് പാലസില്‍ വച്ചു നടന്ന നാല്‍പതാമത് മിസ് ഇന്ത്യ USA പേജന്റില്‍ മലയാളിയായ തനിഷ കുണ്ടു മിസ് ഇന്ത്യ USA മിസ് ബ്യൂട്ടിഫുള്‍ ഫെയ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
മുപ്പത് സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്ത 74 മത്സരാര്‍ത്ഥികളില്‍ നിന്നാണ് തനിഷ തിരഞ്ഞെടുക്കപ്പെട്ടത്. മിസ് ഇന്ത്യ ടെക്‌സസ് മിസ് ടാലെന്റ് മിസ് ഇന്ത്യ ടെക്‌സസ് ഫസ്റ്റ് റണ്ണറപ്പ് എന്നീ പുരസ്‌ക്കാരങ്ങളും തനിഷക്ക് ലഭിച്ചു.
ഏറ്റുമാനൂര്‍ ശര്‍മ്മാസ് കോളേജ് ഉടമ, പരേതനായ ശര്‍മ്മയുടെ മകള്‍, അമേരിക്കയിലെ ടെക്‌സസില്‍ സ്ഥിര താമസമാക്കിയ മഞ്ജിമയുടെയും കൗശികിന്റെയും മകളാണ് തനിഷ കുണ്ടു. ആയോധനകലയായ കരാട്ടേയെ അടിസ്ഥാനമാക്കി സ്വയം ചിട്ടപ്പെടുത്തിയ നൃത്തമാണ് മിസ് ടാലെന്റ് വിഭാഗത്തില്‍ തനിഷക്ക് പുരസ്‌ക്കാരം നേടിക്കൊടുത്തത്.
മുന്‍ മിസ് വേള്‍ഡ് ഡയാനാ ഹൈഡന്‍ തനിഷയെ കിരീടം ചാര്‍ത്തി.