എനിക്ക് ഏറ്റവും ഇഷ്ടം സെറിബ്രം: തപ്‌സി പന്നു

എനിക്ക് ഏറ്റവും ഇഷ്ടം സെറിബ്രം: തപ്‌സി പന്നു

രാംനാഥ് ചാവ്‌ല-
സോഷ്യല്‍ മീഡിയയില്‍ തന്നെ വിമര്‍ശിക്കുന്ന മോശം കമന്റുകള്‍ക്ക് തക്ക മറുപടി നല്‍കുന്ന നടിയാണ് തപ്‌സി പന്നു. ഇപ്പോഴിതാ അശ്ലീല കമന്റിട്ട വ്യക്തിയെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു കാണിക്കുകയും കിടിലന്‍ മറുപടി നല്‍കുകയും ചെയ്തിരിക്കുകയാണ് തപ്‌സി.
‘നിങ്ങളുടെ ശരീരഭാഗങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്’ എന്ന് കമന്റിട്ട ആള്‍ക്കാണ് തപ്‌സി മറുപടി നല്‍കിയത്. അകു പാണ്ഡ്യ എന്ന അക്കൗണ്ടില്‍ നിന്നാണ് ഈ കമന്റ് തപ്‌സിക്ക് ലഭിച്ചത്. ‘വൗ എനിക്കും എന്റെ ശരീരഭാഗങ്ങള്‍ ഒത്തിരി ഇഷ്ടമാണ്. നിങ്ങള്‍ക്ക് ഏതു ഭാഗമാണ് ഇഷ്ടം. എനിക്ക് സെറിബ്രമാണ് ഇഷ്ടം’. തപ്‌സി മറുപടി നല്‍കി. പാണ്ഡ്യയുടെ കമന്റും അതിന് നല്‍കിയ മറുപടിയും ചേര്‍ത്ത് തപ്‌സി ട്വീറ്റ് ചെയ്യുകയായിരുന്നു. തപ്‌സിയുടെ കിടിലന്‍ മറുപടിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close