സ്വിഫ്റ്റിന്റെ ആര്‍എസ് പതിപ്പ് ഏപ്രിലില്‍ അവതരിക്കും

സ്വിഫ്റ്റിന്റെ ആര്‍എസ് പതിപ്പ് ഏപ്രിലില്‍ അവതരിക്കും

രാംനാഥ് ചാവ്‌ല-
മുംബൈ: സ്വിഫ്റ്റിന്റെ സ്‌പോര്‍ട്ട് മോഡല്‍ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്കിടയിലേക്കാണ് ആര്‍എസുമായി മാരുതി എത്തുന്നത്. സ്വിഫ്റ്റിന്റെ ആര്‍എസ് വരുന്നു എന്നറിയിച്ചതല്ലാതെ കൃത്യമായ സമയം മാരുതി ഇതുവരെ അറിയിച്ചിരുന്നില്ല. എന്നാല്‍, അടുത്ത ഏപ്രിലില്‍ സ്വിഫ്റ്റ് ആര്‍എസ് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബലേനൊയ്ക്കു ശേഷം ആര്‍എസ് ബാഡ്ജിങ് ലഭിക്കുന്ന വാഹനമായിരിക്കും സ്വിഫ്റ്റ്. പെര്‍ഫോമെന്‍സ് ശ്രേണിയിലേക്ക് സ്വിഫ്റ്റിന്റെ ആര്‍എസ് പതിപ്പിനെ അവതരിപ്പിക്കും എന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും വാഹനത്തെ എന്ന് നിരത്തിലെത്തിക്കും എന്ന് കമ്പിനി വ്യക്തമാക്കിയിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ കമ്പനി ഒരു വ്യക്തത വരുത്തിയിരിക്കുന്നത്. സാധാരണക്കാരനും വാങ്ങാവുന്ന വിലയില്‍ ഉള്ള പെര്‍ഫോമന്‍സ് കാര്‍ എന്നതാണ് മാരുതിയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ സ്വിഫ്റ്റ് ആര്‍എസിന് 7.80 ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെ വിലയാകുമെന്നാണ് സൂചനകള്‍.
അടുത്തിടെയാണ് ടാറ്റയുടെ ടിയാഗോ, ടിഗോര്‍ മോഡലുകളില്‍ പെര്‍ഫോമന്‍സ് വേരിയന്റായ ജെടിപി പുറത്തിറങ്ങിയത്. ഇതോടെയാണ് പുതിയ അങ്കത്തിന് മാരുതിയും അംഗത്തിനൊരുങ്ങുന്നത്. ആര്‍എസ് എന്ന ബാഡ്ജിങ്ങായിരിക്കും പ്രധാന സവിശേഷത. നേരത്തെ സ്വിഫ്റ്റ് സ്‌പോര്‍ട്‌സ് പതിപ്പ് എത്തുമെന്നായിരുന്നു മാരുതി അറിയിച്ചത്. എന്നാല്‍ സ്വിഫ്റ്റ് സ്‌പോര്‍ട്‌സ് പതിപ്പിന്റെ ഉയര്‍ന്ന വില സാധാരണക്കാരന് താങ്ങാനാവില്ലെന്ന് മനസ്സിലാക്കിയതാവണം കമ്പനി ആര്‍എസ് പതിപ്പിനെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. വീതിയേറിയ ബമ്പര്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, റൂഫ് സ്‌പോയിലര്‍ എന്നിവ സ്വിഫ്റ്റ് ആര്‍എസിനുണ്ടാകും. ബലേനോ ആര്‍എസിലെ അതേ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് സ്വിഫ്റ്റ് ആര്‍എസിലും ഉണ്ടാവുക. 5500 ആര്‍പിഎമ്മില്‍ 101 യവു പവറും 1700-4500 ആര്‍പിഎമ്മില്‍ 150 ചാീേൃൂൗല ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലായിരിക്കും ഗിയര്‍ബോക്‌സ്. പെര്‍ഫോമന്‍സ് പതിപ്പായതുകൊണ്ട് 16 ഇഞ്ച് അലോയ് വീലുകള്‍, നാലു ടയറുകളിലും ഡിസ്‌ക് ബ്രേക്ക്, ദൃഢപ്പെടുത്തിയ സസ്‌പെന്‍ഷന്‍ എന്നിവയുണ്ടാകും. പുത്തന്‍ ഗ്രാഫിക്‌സ് എന്നിവയോടെയാകും സ്വിഫ്റ്റ് ആര്‍എസിനെയും കമ്പനി അവതരിപ്പിക്കുക.

Post Your Comments Here ( Click here for malayalam )
Press Esc to close