വിവാഹബന്ധം വേര്‍പെടുത്താനൊരുങ്ങി നടി ശ്വേത ബസു

വിവാഹബന്ധം വേര്‍പെടുത്താനൊരുങ്ങി നടി ശ്വേത ബസു

രാംനാഥ് ചാവ്‌ല-
ഭര്‍ത്താവ് രോഹിത് മിത്തലുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുവാനൊരുങ്ങി നടി ശ്വേത ബസു. 2018 ഡിസംബര്‍ 13ന് വിവാഹിതരായ ഇരുവരുടെയും വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വിവാഹമോചിതരാകുവാനുള്ള തീരുമാനം ആരാധകരെ അറിയിച്ചത്.
ഞാനും രോഹിതും വിവാഹബന്ധം വേര്‍പെടുത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ രണ്ടുപേരും ഒരുപോലെ സ്വീകരിച്ച തീരുമാനമാണിത്. കുറച്ച് മാസങ്ങളായി ഇതെക്കുറിച്ചുള്ള ആലോചനയിലാണ്. രണ്ട് പേരും രണ്ടായി തന്നെ ജീവിക്കുന്നതാണ് നല്ലതെന്ന തീരുമാനത്തില്‍ ഞങ്ങളെത്തി.
എല്ലാ പുസ്തകങ്ങളും പൂര്‍ണമായും വായിക്കാനാകണമെന്നില്ല. പുസ്തകം മോശമായതല്ല അതിന് കാരണം, വായിക്കാന്‍ കഴിയാത്തതാണ്. ചിലതെല്ലാം പൂര്‍ത്തിയാക്കാതെ അവസാനിപ്പിക്കുന്നതാണ് നല്ലത്. അതിന് പലകാരണങ്ങളുണ്ടാകാം. പകരം വെക്കാനാകാത്ത ഓര്‍മകള്‍ തന്നതിനും എപ്പോഴും പ്രചോദനമായതിനും രോഹിതിനോട് ഞാന്‍ നന്ദി പറയുന്നു. മുന്‍പോട്ടുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ശ്വേത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close