ചെറുപ്രായത്തില്‍ തന്നെ ബിസിനസില്‍ ചേക്കേറിയ സ്വപ്‌ന

ചെറുപ്രായത്തില്‍ തന്നെ ബിസിനസില്‍ ചേക്കേറിയ സ്വപ്‌ന

ഫിദ-
കൊച്ചി: ആരാണ് സ്വപ്‌ന സുരേഷ് ? സോഷ്യല്‍ മീഡിയ അന്വേഷണം തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴും സ്വപ്‌നയെ കുറിച്ചുള്ള തരംഗം കെട്ടടങ്ങിയിട്ടില്ല.

യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയുടെ മറവില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ 15 കോടി വിലവരുന്ന 30 കിലോ സ്വര്‍ണം കടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സ്വപ്‌ന സുരേഷ് എന്ന പേര് കേരളമാകെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

നയതന്ത്ര അധികാരം മറയാക്കിയുള്ള സ്വര്‍ണക്കടത്ത് കേസ് എന്നതിനപ്പുറം രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ് ഈ സംഭവം. മുഖ്യ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ ഉന്നത ബന്ധമാണ് വിവാദത്തിന് അടിസ്ഥാനം. സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ നീക്കുകയും ചെയ്തു.

സ്വപ്‌ന സുരേഷ് ജനിച്ചത് അബുദാബിയിലാണ്. പഠിച്ചതും വളര്‍ന്നതുമെല്ലാം അവിടെ തന്നെ. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിലായിരുന്നു ജോലി. ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തില്‍ തന്നെ സ്വപ്‌ന ബിസിനസ്സില്‍ പങ്കാളിയായി. പതിനെട്ടാം വയസ്സില്‍ തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായി വിവാഹം. ഭര്‍ത്താവുമായി ചേര്‍ന്നായി പിന്നീട് ഗള്‍ഫിലെ ബിസിനസ്. സാമ്പത്തിക ബാധ്യത അധികരിച്ചതോടെ ബിസിനസ് പൊളിഞ്ഞ് മകളുമായി നാട്ടിലെത്തി. വൈകാതെ വിവാഹമോചിതയായി.

സ്വപ്‌ന സുരേഷിന്റെ ഫോട്ടോയും വാര്‍ത്തകളും പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ട്രോളുകളും വ്യാജ സന്ദേശങ്ങളുമാണ് പ്രചരിച്ചത്. ഇതിനെതിരെ സ്വപ്‌ന ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close