പുതിയ ഹൈബ്രീഡ് പതിപ്പുമായി സ്വിഫ്റ്റ്

പുതിയ ഹൈബ്രീഡ് പതിപ്പുമായി സ്വിഫ്റ്റ്

 

സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പുമായി വീണ്ടും സുസുക്കി. എസ്ജി, എസ്എല്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് ജാപ്പനീസ് വിപണിയില്‍ സുസുക്കി സ്വിഫ്റ്റിന്റെ ഹൈബ്രി!ഡ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന ഡിസൈനാണ് പുതിയ സ്വിഫ്റ്റിന് കമ്പനി നല്‍കിയിരിക്കുന്നത്. അടിമുടി മാറിയ അകത്തളമായിരിക്കും പുതിയ കാറില്‍ ഉണ്ടായിരിക്കുക. പ്രീമിയം ഇന്റീരിയറായിരിക്കും വാഹനത്തില്‍ ഉള്‍പ്പെടുത്തുക. വിപണിയിലെ പുത്തന്‍ മോഡലുകളോടു കിടപിടിക്കുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മറ്റുമെല്ലാം ഈ പുതിയ സ്വിഫ്റ്റിലും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള 1.2 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ കൂടാതെ 1.5 ലീറ്റര്‍ ഡീസല്‍, 1.0 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിനും ഉള്‍പ്പെടുത്തിയേക്കും.
ലീറ്ററിന് 32 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന ഈ ഹാച്ചിന് ഏകദേശം 9.44 ലക്ഷം മുതല്‍ 11.06 ലക്ഷം രൂപവരെയായിരിക്കും വിലയെന്നാണ് സൂചന. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ വകഭേദത്തിലാണ് സുസുക്കി ഹൈബ്രിഡ് സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. 91 ബിഎച്ച്പി കരുത്ത് സൃഷ്ടിക്കുന്ന ഈ എന്‍ജിനെ കൂടാതെ 10 കിലോവാട്ട് കരുത്തുള്ള ജനറേറ്റര്‍ യൂണിറ്റും ഈ ഹൈബ്രിഡ് പതിപ്പിലുണ്ടാകും. അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന ഈ മോഡല്‍ സുസുക്കി മൈക്രോ ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ച് മൈലേജ് കൂട്ടിയായിരിക്കും എത്തുക എന്നും സൂചനയുണ്ട്. ഇതോടെ ഇന്ത്യന്‍ നിരത്തില്‍ ഏറ്റവുമധികം മൈലേജ് ലഭിക്കുന്ന പ്രീമിയം ഹാച്ച്ബാക്കിലൊന്നായി സ്വിഫ്റ്റ് മാറും.

Post Your Comments Here ( Click here for malayalam )
Press Esc to close