സുവിധയുടെ പരിസ്ഥിതി സൗഹൃദ നാപ്കിന്‍ വിപണിയില്‍

സുവിധയുടെ പരിസ്ഥിതി സൗഹൃദ നാപ്കിന്‍ വിപണിയില്‍

ബംഗളൂരു: രാജ്യത്ത് ആദ്യമായി പരിസ്ഥിതി സൗഹൃദ സാനിട്ടറി പാഡുകളുമായി സുവിധ വിപണിയില്‍. മണ്ണില്‍ അലിഞ്ഞു ചേരുമെന്ന് മാത്രമല്ല, വളരെ കുറച്ചാണ് ഈ പാഡുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ലോക പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് ബ്യൂറോ ഓഫ് ഫാര്‍മ പിഎസ്‌യു ഓഫ് ഇന്ത്യയും ഫാര്‍മസ്യൂട്ടിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് ഈ സാനിട്ടറി പാഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇരുന്നൂറിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ നൂറ് കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിലാണ് ജന ഓഷധി സുവിധ സാനിട്ടറി നാപ്കിന്‍ പുറത്തിറക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്കിനെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തെ ഊട്ടിയുറപ്പിച്ചു കൊണ്ടാണ് സുവിധ സാനിട്ടറി പാഡുകളുടെ വരവ്. സാധാരണ പാഡുകള്‍ മണ്ണില്‍ അലിഞ്ഞു ചേരാന്‍ വര്‍ഷങ്ങളെടുക്കും. അതായത് അഞ്ഞുറു വര്‍ഷങ്ങള്‍ക്കപ്പുറം മാത്രമേ ഇന്ന് വിപണിയില്‍ ലഭിക്കുന്ന പല പാഡുകളും മണ്ണില്‍ ലയിക്കുകയുള്ളൂ. എന്നാല്‍ സുവിധ ആറ് മാസം കൊണ്ട് മണ്ണില്‍ ചേരും. മറ്റ് പാഡുകളോട് താരതമ്യപ്പെടുത്തിയാല്‍ സുവിധയുടെ ഒരു പാഡിന് രണ്ടര രൂപ മാത്രമേ ആകുന്നുള്ളൂ. ഇന്ത്യയില്‍ 48 ശതമാനം സ്ത്രീകള്‍ മാത്രമേ സാനിട്ടറി പാഡുകള്‍ ഉപയോഗിക്കുന്നുള്ളൂ. ബാക്കിയുള്ള 52 ശതമാനത്തിന് അവ വാങ്ങാനോ ഉപയോഗിക്കാനോ ഉള്ള പ്രാപ്തിയില്ല. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് ഇത് വിപണിയിലിറക്കിയിരിക്കുന്നത്. അവരുടെ ആരോഗ്യവും ശുചിത്വവും സുരക്ഷയും ഉറപ്പാക്കുകയാണ് സുവിധ സാനിട്ടറി പാഡുകളുടെ ലക്ഷ്യമെന്ന് കേന്ദ്ര കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് വകുപ്പ് മന്ത്രി ആനന്ദകുമാര്‍ പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close