നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി

നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി

കോഴിക്കോട്: നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി. ഇത് സംബന്ധിച്ച് ഭര്‍ത്താവ് വിപിന്‍ സുധാകറും സുരഭി ലക്ഷ്മിയും അവരവരുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇത് അവസാന സെല്‍ഫിയാണെന്നും. സംഭവത്തില്‍ കമന്റുകള്‍ ഒന്നുമില്ലെന്നും. നല്ല സുഹൃത്തുക്കളായിരിക്കും എന്ന് വിപിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവര്‍ പിരിഞ്ഞാണ് താമസിക്കുകയായിരുന്നെന്നും പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ്
ഞങ്ങള്‍ പിരിയുവാന്‍ തീരുമാനിച്ചതെന്നും പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഞങ്ങള്‍ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേര്‍പെടുത്തിയതെന്നും സുരഭി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
ഇതിലേക്കു നയിച്ച കാര്യങ്ങള്‍ ഞങ്ങളുടെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാകയാല്‍ ഞാനതിവിടെ പങ്കുവെക്കാന്‍ താല്‍പര്യപ്പെടുന്നില്ല. എങ്കിലും എന്റെ അഭ്യുംദയകാംക്ഷികളായ നിങ്ങള്‍ ഇത് എന്റെയടുത്തു നിന്നു തന്നെ അറിയണമെന്നുള്ളതിനാലാണ് ഈ ജീേെ. നിങ്ങളുടെയെല്ലാം സ്‌നേഹം തുടര്‍ന്നും എനിക്കുണ്ടാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്ന് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നു.
കോഴിക്കോട് കുടുംബ കോടതിയില്‍ നിന്നാണ് ഭര്‍ത്താവ് വിപിന്‍ സുധാകറുമായി സുരഭി പിരിഞ്ഞത്. 2016 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നടിയാണ് സുരഭി. 2014 ആണ് ഇവര്‍ വിവാഹിതരായത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close