പുരുഷ നഗ്‌ന മോഡലുകള്‍ പരസ്യ വിപണി കീഴടക്കുന്നു

പുരുഷ നഗ്‌ന മോഡലുകള്‍ പരസ്യ വിപണി കീഴടക്കുന്നു

ഫിദ
സ്ത്രീശരീരം ഒരു വിപണനതന്ത്രമാക്കിയ പരസ്യരംഗം വിപ്ലവകരമായ മാറ്റത്തിലേക്ക്. ആണിന് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങളില്‍ പോലും അര്‍ധനഗ്‌നകളായ സ്ത്രീകളെ ഒരു ‘പ്രോപ്പര്‍ട്ടി’ ആയി ഉപയോഗിക്കുന്നതാണ് നാം ഇതുവരെ കണ്ടുശീലിച്ചിട്ടുള്ളത്. എന്നാല്‍ ഇനി പുരുഷ നഗ്‌ന മോഡലുകള്‍ ഈ രംഗം കയ്യടക്കും.
പ്രശസ്ത സ്യുട്ട് ബ്രാന്റായ സ്യൂസ്റ്റുഡിയോയുടെ ( us.suistudio.com )പുതിയ പരസ്യം ഇതിനകം വൈറലായി കഴിഞ്ഞു. സ്യൂട്ട് ധരിച്ച സ്ത്രീക്കൊപ്പം ഫ്രെയിമില്‍ നഗ്‌നനായ പുരുഷനെ നമുക്ക് കാണാം. കമ്പിളിയോ സോഫാ വിരിപ്പോ പോലെ ഒരു ‘പ്രോപ്പര്‍ട്ടി’യായാണ് പുരുഷനെ ചിത്രീകരിച്ചിരിക്കുന്നത്. ഫാഷന്‍ ഫോട്ടോഗ്രഫിയിലെ വിപ്ലവകരമായ ചുവട് വയ്പാണിതെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു.
കമിഴ്ന്നുകിടക്കുന്നവരോ ജനാലയ്ക്കപ്പുറം മുഖം മറച്ചുനില്‍ക്കുന്നവരോ ഒക്കെയാണ് പരസ്യത്തിലെ പുരുഷന്മാര്‍. സ്യൂട്ടണിഞ്ഞ വനിതാ മോഡലാവട്ടെ ധീരമായ മുഖവുമായി ക്യാമറയിലേക്ക് ഉറ്റുനോക്കുന്നവരും. ‘ഞാന്‍ സ്യൂട്ടണിഞ്ഞ് മനോഹരിയായിരിക്കുന്നു, എനിക്കൊരു നഗ്‌നനായ പുരുഷന്‍ സ്വന്തമായുണ്ട് താനും, എന്താണ് കുഴപ്പം?’ പരസ്യത്തിലെ സ്ത്രീകളുടെ മനോഭാവത്തെ പല വെബ്‌സൈറ്റുകളും ആവിഷ്‌കരിച്ചിരിക്കുന്നതിങ്ങനെയാണ്. ഏതായാലും വിപ്ലവകരമായ മാറ്റം ഇനി കേരളത്തിലും വൈകാതെ എത്തും.

 

Post Your Comments Here ( Click here for malayalam )
Press Esc to close