പഞ്ചസാര കയറ്റുമതിക്കു വീണ്ടും നിയന്ത്രണവുമായി കേന്ദ്രം

പഞ്ചസാര കയറ്റുമതിക്കു വീണ്ടും നിയന്ത്രണവുമായി കേന്ദ്രം

രാംനാഥ് ചാവ്‌ല-
മുംബൈ: പഞ്ചസാര കയറ്റുമതിക്കു വീണ്ടും നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം തടയുന്നതിനുമാണു നടപടി. ഈ വരുന്ന ഒക്‌ടോബര്‍സെപ്റ്റംബര്‍ സീസണിലാകും കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തുക.

രാജ്യത്തുനിന്നുള്ള പഞ്ചസാര കയറ്റുമതി 70 ലക്ഷം ടണ്ണില്‍ ഒതുക്കാനാണു പദ്ധതി. മണ്‍സൂണ്‍ മഴയുടെ തോത് പരിഗണിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. രാജ്യത്ത് ഏറ്റവുമധികം പഞ്ചസാര ഉത്പാദിപ്പിക്കുന മഹാരാഷ്ട്രയില്‍ നിലവില്‍ മഴ ലഭ്യത ശരാശരിയിലും 60 ശതമാനത്തില്‍ താഴെയാണ്.

അതേസമയം, സര്‍ക്കാര്‍ നടപടി പഞ്ചസാരയുടെ അന്താരാഷ്ട്രവിലയില്‍ ഇനിയും വര്‍ധനയുണ്ടാക്കും. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര കയറ്റുമതി രാജ്യമായ ബ്രസീലില്‍ ഉത്പാദനം കുറഞ്ഞതും മില്ലുകള്‍ കൂടുതല്‍ കരിമ്പുകള്‍ എഥനോള്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്നതുമാണു പഞ്ചസാര വിലവര്‍ധനയ്ക്കു കാരണം.
നേരത്തേ മേയ് 24 നും കേന്ദ്രസര്‍ക്കാര്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close