കര്‍ഷകര്‍ക്ക് ഏക്കറിന് 10,000 രൂപ സബ്‌സിഡി

കര്‍ഷകര്‍ക്ക് ഏക്കറിന് 10,000 രൂപ സബ്‌സിഡി

ഗായത്രി-
കൊച്ചി: സുരക്ഷിതവും സുസ്ഥിരവുമായ കാര്‍ഷികോത്പാദനത്തിന് കര്‍ഷകര്‍ക്ക് ഏക്കറിന് 10,000 രൂപ സബ്‌സിഡി നല്‍കണമെന്നും വിളകളുടെ ചുരുങ്ങിയ താങ്ങുവില ഉത്പാദനച്ചെലവിന്റെ ഒന്നരമടങ്ങാക്കണമെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫീസാണ് സമിതിയെ നിയോഗിച്ചത്.
ഏക്കറിന് 10,000 രൂപ നിരക്കില്‍ പരമാവധി പത്തേക്കറിനുവരെ സബ്‌സിഡി നല്‍കണം. കാര്‍ഷിക കാര്യക്ഷമതയും പരിസ്ഥിതിസംരക്ഷണവും ലക്ഷ്യമിട്ടാണ് സബ്‌സിഡി. വിത്ത്, വളം, അനുബന്ധസാധനങ്ങള്‍ എന്നിവ വാങ്ങാനും വിള ഇന്‍ഷുറന്‍സിനും മറ്റുമായി ഏക്കറിന് 6000 രൂപയാണ് സബ്‌സിഡി. ഇതിനുപുറമേ കാര്‍ബണിന്റെ അളവുകുറയ്ക്കാനും കാര്യക്ഷമമായ വിളപരിപാലനരീതികള്‍ നടപ്പാക്കാനുമായി 4000 രൂപയും നല്‍കണം. ഇതുവഴി കര്‍ഷകന് വര്‍ഷം ഒരേക്കറിന് മൊത്തം 10,000 രൂപ സബ്‌സിഡിയായി ലഭിക്കും. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷം മൂന്നരലക്ഷം കോടി രൂപ നീക്കിവെക്കണം. സബ്‌സിഡി സമയബന്ധിതമായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടുനല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close