വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: സ്റ്റാര്‍ട്ടപ്പ് സ്‌കൂള്‍ ഇന്ത്യ പ്രഖ്യാപിച്ച് ഗൂഗിള്‍. ചെറിയ നഗരങ്ങളിലെ 10,000 സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുകയാണ് ഗൂഗിളിന്റെ സ്റ്റാര്‍ട്ടപ്പ് സ്‌കൂള്‍ ഇന്ത്യയുടെ ലക്ഷ്യം.
വിവിധ വെല്ലുവിളികളെ അതിജീവിക്കാന്‍ ചെറിയ നഗരങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളെ പ്രാപ്തമാക്കുകയാണ് ഇവയുടെ ലക്ഷ്യം. ഒമ്പത് ആഴ്ചത്തെ പ്രോഗാമുകളാണ് ഗൂഗിളിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ടപ്പ് സ്‌കൂള്‍ ഇന്ത്യ സംഘടിപ്പിക്കുന്നത്. ഓണ്‍ലൈനായിയാണ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്.
ഫിന്‍ടെക്, ബിസിനസ്ടുബിസിനസ്, ബിസിനസ്സ്ടുകണ്‍സ്യൂമര്‍ ഇകൊമേഴ്‌സ്, ഭാഷ, സോഷ്യല്‍ മീഡിയ, നെറ്റ്‌വര്‍ക്കിംഗ്, ജോലി എന്നി എരിയകളുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ലീഡേഴ്‌സും സഹകാരികളും തമ്മില്‍ ചാറ്റുകള്‍ ഉണ്ടായിരിക്കും. ജോലിസംബന്ധമായ അന്വേഷണങ്ങളും ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഗൂഗിളിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.