മലയാളികളുടെ സ്റ്റാര്‍ട്ടപ്പില്‍ 35 കോടി മൂലധനം

മലയാളികളുടെ സ്റ്റാര്‍ട്ടപ്പില്‍ 35 കോടി മൂലധനം

ഫിദ-
കൊച്ചി: മലയാളികളുടെ നേതൃത്വത്തിലുള്ള ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ‘ഓപ്പണ്‍’ 50 ലക്ഷം ഡോളറിന്റെ (ഏതാണ്ട് 35 കോടി രൂപ) മൂലധനം നേടി. ബീനെക്സ്റ്റ്, സ്പീഡ് ഇന്‍വെസ്റ്റ്, 3വണ്‍4 ക്യാപിറ്റല്‍ എന്നീ നിക്ഷേപക സ്ഥാപനങ്ങളാണ് കമ്പനിയില്‍ മുതല്‍മുടക്കുന്നത്.
പെരിന്തല്‍മണ്ണ സ്വദേശികളായ അനീഷ് അച്യുതന്‍, അജീഷ് അച്യുതന്‍, തിരുവല്ല സ്വദേശി മാബെല്‍ ചാക്കോ, മല്ലപ്പള്ളി സ്വദേശി ദീന ജേക്കബ് എന്നിവരാണ് കമ്പനിയുടെ കോഫൗണ്ടര്‍മാര്‍.
ചെറുകിട സംരംഭകര്‍ക്കു വേണ്ടി ബാങ്കുകളുമായി സഹകരിച്ച് ബിസിനസ് അക്കൗണ്ട് സേവനമാണ് ‘ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ്’ എന്ന സ്റ്റാര്‍ട്ടപ്പ് ഒരുക്കുന്നത്. ബിസിനസ് കറന്റ് അക്കൗണ്ട്, ഇന്‍വോയ്‌സിംഗ്, ഓട്ടോമേറ്റഡ് ബുക്ക് കീപ്പിംഗ്, ക്യാഷ് ഫ്‌ളോ മാനേജ്‌മെന്റ് തുടങ്ങിയ സേവനങ്ങളാണ് അവര്‍ നല്‍കുന്നത്.
2017ല്‍ തുടങ്ങിയ ഈ സ്റ്റാര്‍ട്ടപ്പ് ഇപ്പോള്‍ 30,000 സംരംഭങ്ങള്‍ക്ക് സേവനം എത്തിക്കുന്നുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ നേരത്തെയും മൂലധനം സമാഹരിച്ചിരുന്നു. കോഫൗണ്ടര്‍മാരില്‍ ഒരാളായ ദീന നേരത്തെ ‘ടാക്‌സിഫോര്‍ ഷുവറി’ന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്നു. മറ്റുള്ളവര്‍ ഒന്നിലേറെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close