ലങ്കയിലെ രാമായണ കേന്ദ്രങ്ങളിലേക്ക് ടൂര്‍ പാക്കേജുമായി ഐആര്‍ടിസി

ലങ്കയിലെ രാമായണ കേന്ദ്രങ്ങളിലേക്ക് ടൂര്‍ പാക്കേജുമായി ഐആര്‍ടിസി

ഫിദ
കൊച്ചി: ശ്രീലങ്കയിലെ രാമായണത്തില്‍ പ്രതിപാദിക്കുന്ന പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ രാമായണ യാത്രാ പാക്കേജുമായി ഐആര്‍ടിസ്ി. നവംബര്‍ 20ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് യാത്ര ആരംഭിക്കും. 26ന് മടങ്ങിയെത്തും. ശ്രീലങ്കയിലെ ചരിത്രപ്രധാന സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും പാക്കേജിന്റെ ഭാഗമാണ്. കൊളംബോ, ദാംബുള്ള, ട്രിംഗോമാലി, കാന്‍ഡി, നുവാര ഏലിയ, കതരഗാമ എന്നീ സ്ഥലങ്ങളാണ് പാക്കേജിലുള്ളത്.
മണവാരി, മുനീശ്വരം, ദാംബുള്ള ഗുഹാ ക്ഷേത്രം, തിരുക്കോണേശ്വരം ക്ഷേത്രം, ശങ്കരിദേവി ശക്തിപീഠം, ഹോട്ട് സ്പ്രിംഗ്‌സ് വെല്‍, മാര്‍ബിള്‍ ബീച്ച്, ബഹിരകണ്ഠ ബുദ്ധ പ്രതിമ, കാന്‍ഡി ക്ഷേത്രം, റംബോദ ഭക്ത ഹനുമാന്‍ ക്ഷേത്രം, ഗായത്രി പീഠം, സീത അമ്മന്‍ ക്ഷേത്രം, രാവണഗുഹ, പഞ്ചമുഖ ആഞ്ചനേയര്‍ ക്ഷേത്രം, കതരഗാമം ക്ഷേത്രം, കേലനീയ ബുദ്ധ ക്ഷേത്രം, കൊളംബോ സിറ്റി എന്നിവിടങ്ങള്‍ പാക്കേജിന്റെ ഭാഗമായി സന്ദര്‍ശിക്കാം. ഒരാളുടെ ടിക്കറ്റ് നിരക്ക് 49,472 രൂപ. ഇക്കണോമി ക്ലാസ് യാത്ര, ത്രീ സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഭക്ഷണവും, യാത്രക്ക് എ.സി. വാഹനം, ടൂര്‍ ഗൈഡിന്റെ സേവനം, യാത്രാ ഇന്‍ഷ്വറന്‍സ് തുടങ്ങിയ സേവനങ്ങള്‍ പാക്കേജിന്റെ ഭാഗമായി ലഭിക്കും. ബുക്കിംഗിനും വിവരങ്ങള്‍ക്കും ഫോണ്‍ : 95678 63245/41/42.

Post Your Comments Here ( Click here for malayalam )
Press Esc to close