കല്‍പ്പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക്

കല്‍പ്പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക്

ഫിദ-
നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി അഭിനയരംഗത്തേക്ക്. കിസ്സ എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നായികയായാണ് ശ്രീമയി അഭിനയിക്കുന്നത്.
നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരയ്ക്കാര്‍, ഹരികൃഷ്ണന്‍, സുധീഷ്, ഇര്‍ഷാദ്, മേഘ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മിറാക്കിള്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ അബ്ദുള്‍ ജലീല്‍ ലിംപസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സീനു സിദ്ധാര്‍ഥ് നിര്‍വ്വഹിക്കുന്നു. വിഷ്ണു രവി തിരക്കഥയും സംഭാഷണവുമൊരുക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക് സംഗീതം പകരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES