മട്ടാഞ്ചേരി: 2021 ലെ പണ്ഡരീനാഥ് ഭൂവനേന്ദ്ര സാഹിത്യ പുരസ്‌കാരം ശ്രീകാന്ത് മട്ടാഞ്ചേരിക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ ‘സുമംഗലി ഭാവഃ’ എന്ന നാടകത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
കൊച്ചിയില്‍ നടന്ന കൊങ്കണി അക്കാദമിയുടെ യോഗത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
കൊങ്കണി ഭാഷയിലെ മികച്ച ഗദ്യകൃതിക്ക് കേരള കൊങ്കണി അക്കാദമി നല്‍കിയ പുരസ്‌കാരമാണിത്.
ഭാര്യ: അജിത ആര്‍ പ്രഭു, മക്കള്‍: ശ്രുതി എസ പൈ, ആദിശ്രീ എസ പൈ.