ഫോര്‍ഡിന്റെ സ്‌പെയര്‍പാര്‍ട്‌സ് ഗണേശ വിഗ്രഹം

ഫോര്‍ഡിന്റെ സ്‌പെയര്‍പാര്‍ട്‌സ് ഗണേശ വിഗ്രഹം

രാംനാഥ് ചാവ്‌ല
സ്‌പെയര്‍പാര്‍ട്‌സ് ഉപയോഗിച്ച് ഫോര്‍ഡിന്റെ ഗണേശ വിഗ്രഹം. ഗണേശ ചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായാണ് ഫോര്‍ഡിന്റെ പുതിയ നീക്കം. കാറുകളിലെ ഡിസ്‌ക് ബ്രേക്ക്, ഫെന്‍ഡര്‍, സ്പാര്‍ക്ക് പ്ലഗ്, ക്ലച്ച് പ്ലേറ്റ് തുടങ്ങി ചെറു പാര്‍ട്ടുസുകള്‍ ചേര്‍ത്താണ് 6.5 ഫീറ്റ് ഉയരമുള്ള ഗണേശ വിഗ്രഹം നിര്‍മിച്ചത്. പ്രശസ്ത ആര്‍ട്ടിസ്റ്റ് മദ്വി പിട്ടിയും മുംബൈയിലെ മെറ്റല്‍ ആര്‍ട്ടിസ്റ്റ് നിശാന്ത് സുധാകരനും ചേര്‍ന്ന് നിര്‍മിച്ച വിഗ്രഹം ഫോര്‍ഡ് ഇന്ത്യ സെയില്‍സ് വിഭാഗം ജനറല്‍ മാനേജര്‍ സൗരബ് മഹിജയാണ് പുറത്തിറക്കിയത്. വാഹനങ്ങളില്‍ കൂടുതല്‍ ഗുണമേന്‍മയുള്ള സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ ഉപയോഗിക്കേണ്ട ആവശ്യകത എന്താണെന്ന് കൂടി വ്യക്തമാക്കുന്നതിന്റെ ഭാഗമാണ് ഫോര്‍ഡിന്റെ പുതിയ ഉദ്യമമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ഇതുവഴി സന്ദര്‍ശകരുടെ ചിത്രങ്ങള്‍ 180 ഡിഗ്രിയില്‍ പകര്‍ത്താന്‍ സാധിക്കുന്ന 12 ഹൈ ക്വാളിറ്റി ക്യാമറകള്‍ വിഗ്രഹത്തിലുണ്ട്. ഈ ചിത്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് #SelfieWithFordGanesha എന്ന ഹാഷ്ടാഗില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാം, ഇതില്‍നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് സ്‌പെയര്‍ പാര്‍ട്ട്‌സില്‍ തീര്‍ത്ത ചെറിയ ഗണേശ വിഗ്രഹം സമ്മാനമായി നേടാം.

Post Your Comments Here ( Click here for malayalam )
Press Esc to close