ദക്ഷിണ റെയില്‍വേയില്‍ അവസരങ്ങള്‍

ദക്ഷിണ റെയില്‍വേയില്‍ അവസരങ്ങള്‍

 

ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള പെരമ്പൂര്‍ കാര്യേജ് ആന്‍ഡ് വാഗണ്‍ വര്‍ക്‌സ്, പേരമ്പൂര്‍ ലോക്കോ വര്‍ക്ക്‌സ്, ആരക്കോണം എന്‍ജിനിയറിങ് വര്‍ക്ക് ഷോപ്പ്, ചെന്നൈ ഡിവിഷന്‍, പേരമ്പൂര്‍ റെയില്‍വേ ഹോസ്പിറ്റല്‍, പേരമ്ബൂര്‍ ഇലക്ട്രിക്കല്‍ വര്‍ക്ക്‌ഷോപ്പ് എന്നിവിടങ്ങളിലേക്ക് അപ്രന്റിസുമാരുടെ അപേക്ഷ ക്ഷണിച്ചു. മൊത്തം 678 ഒഴിവുകളാണ് ഉള്ളത്.

യോഗ്യത
പത്താം ക്ലാസുകാര്‍ക്കും വിവിധ ട്രേഡുകളില്‍ ഐ.ടി.ഐ. പാസായവര്‍ക്കും അപേക്ഷിക്കാം.
ഫിറ്റര്‍, കാര്‍പ്പന്റര്‍, പെയിന്റര്‍, വെല്‍ഡര്‍, മെഷിനിസ്റ്റ്, എം.എം.വി., പി.എ.എസ്. എ.എ., ഇലക്ട്രീഷ്യന്‍, ആര്‍ ആന്‍ഡ് എ.സി., വയര്‍മാന്‍, വൈന്‍ഡര്‍ (ആര്‍മച്ചര്‍), കേബിള്‍ ജോയിന്റര്‍, ടര്‍ണര്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, മെക്കാനിക്ക് (എച്ച്.ടി., എല്‍.ടി., എക്വിപ്‌മെന്റ്‌സ് ആന്‍ഡ് കേബിള്‍ ജോയിന്റിങ്), ഡീസല്‍ മെക്കാനിക്ക് ട്രേഡുകളില്‍ ഐ.ടി.ഐ. കോഴ്‌സ് പാസായവര്‍ക്ക് എല്ലായിടങ്ങളില്‍ ചില ഒഴിവുകള്‍ ഉള്ളത് കൂടാതെ ബാക്കിയുള്ള ഒഴിവുകളിലേക്ക് പത്താം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്ക് അപേക്ഷിക്കാം.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളെടുത്ത് പഠിച്ച് പ്ലസ്ടു പാസായവര്‍ക്ക് മെഡിക്കല്‍ ലാബോറട്ടറി ടെക്‌നീഷ്യന്‍ (റേഡിയോളജി, പാത്തോളജി, കാര്‍ഡിയോളജി) ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ കേരളം, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ച്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും: http://wwws.r.indianrailways.gov.in/

Post Your Comments Here ( Click here for malayalam )
Press Esc to close