സോണി ഇന്ത്യയുടെ പുതിയ ഹൈപ്പവര്‍ ഓഡിയോ സിസ്റ്റം

സോണി ഇന്ത്യയുടെ പുതിയ ഹൈപ്പവര്‍ ഓഡിയോ സിസ്റ്റം

ഗായത്രി
കൊച്ചി: സോണി ഇന്ത്യയുടെ പുതിയ ഹൈപ്പവര്‍ ഓഡിയോ സിസ്റ്റം എം.എച്ച്.സി.വി. 90 ഡി. ഡബ്ല്യൂ അവതരിപ്പിച്ചു. 170 സെന്റീമീറ്ററാണ് എം.എച്ച്.സി.വി. 90 ഡി. ഡബ്ല്യൂന്റെ ഉയരം. ലൈറ്റിംഗ് ഫീച്ചര്‍ ഓപ്ഷനുകള്‍, 2000 വാട്ട്‌സ് ഓഡിയോ ഔട്ട്പുട്ട് ശബ്ദ ക്വാളിറ്റി, എന്‍.എഫ്.സി, ബ്ലൂടൂത്ത്, വയര്‍ലെസ് കണക്ടിവിറ്റി, മോഷന്‍ കണ്‍ട്രോളര്‍, കരോക്കെ മോഡ് എന്നിവയും സവിശേഷതകളാണ്. ഗൂഗിളിന്റെ ക്രോംകാസ്റ്റ് ബില്‍റ്റ് ഇന്നും സ്‌പോട്ടിഫൈയും പിന്തുണക്കും. ടച്ച് പാനല്‍ യൂസര്‍ ഇന്റര്‍ഫേസും കമ്പനി പുതിയ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 65,990 രൂപയാണ് വില.

 

Post Your Comments Here ( Click here for malayalam )
Press Esc to close