തകര്‍ന്ന പ്രണയങ്ങളുടെ സംഗമവേദിയായി സോനം കപൂറിന്റെ വിവാഹ വിരുന്ന്

തകര്‍ന്ന പ്രണയങ്ങളുടെ സംഗമവേദിയായി സോനം കപൂറിന്റെ വിവാഹ വിരുന്ന്

വിഷ്ണു പ്രതാപ്
ആര്‍ഭാടങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ബോളിവുഡ് നടി സോനം കപൂറിന്റെ വിവാഹ വിരുന്ന് മറ്റൊരു കാര്യം കൊണ്ടു ജനശ്രദ്ധനേടി, മറ്റൊന്നുമല്ല ബോളിവുഡിലെ മുന്‍ കാമുകികാമുകന്മാരുടെ നീണ്ട നിര കൊണ്ട്. അക്ഷരാര്‍ത്ഥത്തില്‍ പൊളിഞ്ഞ പ്രണയങ്ങളുടെ സംഗമ സ്ഥലം കൂടിയായി വിവാഹ വിരുന്ന്. വര്‍ഷങ്ങള്‍ക്ക് മുമ്പു വരെയുള്ള പ്രണയ തകര്‍ച്ചകള്‍ ഇവിടെ കണ്ടുമുട്ടി. പക്ഷേ പരസ്പരം മുഖം കൊടുക്കാന്‍ ഇവരാരും തയ്യാറായില്ലെന്നുള്ളതാണ് രസകരം. ഇതിന്റെ വീഡിയോകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
പതിവു പോലെ സല്‍മാനും ഐശ്വര്യയും കണ്ട ഭാവം നടിച്ചില്ല. ഐശ്വര്യ അഭിഷേകിനൊപ്പമെത്തിയപ്പോള്‍ തനിച്ചാണ് സല്ലുവെത്തിയത്. മുന്‍ കാമുകി കരിഷ്മയെ ബച്ചനും നോക്കിയില്ല.
പുതിയ കാമുകന്‍ റണ്‍ബീറിനൊപ്പമാണ് ആലിയ വന്നത്. മുന്‍ കാമുകന്‍ സിദ്ധാര്‍ത്ഥിനെ മൈന്റിയതേയില്ല. തനിച്ചായിരുന്നു സിദ്ധാര്‍ത്ഥ്. മുന്‍ കാമുകിയായ കത്രീന അടുത്തു കൂടി പോയിട്ടും റണ്‍ബീറും നോക്കിയില്ല. ഭാര്യ മിറക്കൊപ്പം ഷാഹിദും, ഭര്‍ത്താവ് സെയ്ഫിനൊപ്പവുമാണ് കരീനയുമെത്തിയത്. ബോളിവുഡ് ഏറെ ചര്‍ച്ച ചെയ്ത ഈ പ്രണയ ജോഡികളും പതിവു പോലെ മുഖം വീര്‍പ്പിച്ച് കടന്നു പോയി. ഏറെ ചര്‍ച്ചയായിട്ടില്ലെങ്കിലും മുന്‍ കാമുകരായ ശില്‍പ ഷെട്ടിയും അക്ഷയ് കുമാറും മുഖം കൊടുക്കാതെ നടന്നകന്നു. ഏതായാലും

Post Your Comments Here ( Click here for malayalam )
Press Esc to close