‘സോളമന്റെ മണവാട്ടി സോഫിയ’ സ്വിച്ചോണും ചിത്രീകരണവും വാഗമണ്ണില്‍

‘സോളമന്റെ മണവാട്ടി സോഫിയ’ സ്വിച്ചോണും ചിത്രീകരണവും വാഗമണ്ണില്‍

അജയ് തുണ്ടത്തില്‍-
ഗ്ലോബല്‍ടോപ്പ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി ഇരിഞ്ഞാലക്കുട നിര്‍മ്മിച്ച് എം.സജീഷ് സംവിധാനം ചെയ്യു ‘സോളമന്റെ മണവാട്ടി സോഫിയ’യുടെ സ്വിച്ചോണും ഒപ്പം ആദ്യഘട്ട ചിത്രീകരണവും വാഗമണ്ണില്‍ തുടങ്ങി. പ്രകൃതിരമണീയമായ വാഗമണ്‍ ഹൈറ്റ്‌സ് റിസോര്‍ടില്‍ വെച്ച് ആനിസ് ആന്റണി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിക്കുകയും രമ്യ ആശ്വാസ് ആദ്യ ക്ലാപ്പ് നല്‍കുകയും ചെയ്തു.
മേജര്‍ കി ആന്‍ കിഷോര്‍, പ്രശസ്ത നര്‍ത്തകി സമര്‍ത്ഥ്യ മാധവന്‍, തമ്പു.ടി.വില്‍സന്‍, ബേബി പ്രശംസ ആശ്വാസ്, സജാദ് ബ്രൈറ്റ്, പത്മകുമാര്‍, ജോളി ബാസ്റ്റിന്‍, എിവരോടൊപ്പം മലയാളത്തിലെ പ്രശസ്തരായ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിക്കുന്നു.

ബാനര്‍-ഗ്ലോബ് ടോപ്പ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എം. സജീഷ്, നിര്‍മ്മാണം-ആന്റണി ഇരിഞ്ഞാലക്കുട, ആശ്വാസ് ശശിധരന്‍, അബ്ദുള്‍ സലാം, താജുദ്ദീന്‍ഹസ്സന്‍, ഛായാഗ്രഹണം-ടി.ഷമീര്‍ മുഹമ്മദ്, കോപ്രൊഡ്യൂസേഴ്‌സ്-സിന്റോ മന്ത്ര (യുഎഇ), പോള്‍ ചെമ്പകശ്ശേരി, ഗാനരചന-റഫീഖ് അഹമ്മദ്, സംഗീതം-അല്‍ഫോണ്‍സ് ജോസഫ്, പശ്ചാത്തല സംഗീതം-അനി ജോണ്‍സണ്‍, സഹസംവിധാനം-ബാബുരാജ് ഹരിശ്രീ, ചമയം-ലിപിന്‍ മോഹനന്‍, കല-വിജയകുമാര്‍, കോസ്റ്റ്യും ഡിസൈനര്‍-സൂര്യശേഖര്‍, കോറിയോഗ്രാഫി-അരുണ്‍ നന്ദകുമാര്‍, സ്റ്റില്‍സ്-അജേഷ് ആവണി, ത്രില്‍സ്-ജോളി ബാസ്റ്റിന്‍, വിഷ്വല്‍ എഫക്ട്‌സ്-ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, എഡിറ്റിംഗ്-സന്ദീപ് നന്ദകുമാര്‍, മീഡിയ പ്രൊമോഷന്‍സ്-മഞ്ജു ഗോപിനാഥ്, പ്രൊ:എക്‌സി-ബിനോഷ് കെ.കൈമള്‍, പ്രൊ:മാനേജര്‍-കിരണ്‍കാന്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍-എബി ഡാനിയല്‍, പബ്ലിസിറ്റി-എം.ഡിസൈന്‍സ്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES