സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ ബിസിനസ് സാധ്യതകള്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ ബിസിനസ് സാധ്യതകള്‍

 

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ ബിസിനസ് സാധ്യതകള്‍ വലുതാണ്.. അത് കണ്ടറിഞ്ഞാണ് പലരും നെറ്റവര്‍ക്ക് സൈറ്റുകളെ ബിസിനസ് ശൃംഖലകളുമായി ബന്ധിപ്പിക്കുന്നത്.
ചെറുകിട മുതല്‍ വന്‍കിട കമ്പനികള്‍ വരെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കാന്‍ ഏറ്റവും നല്ല പ്ലാറ്റ്‌ഫോമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ തെരഞ്ഞെടുത്തു കഴിഞ്ഞു.കമ്പനികള്‍ക്കായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പേജ് നിര്‍മിക്കുക, അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയവയാണ് സോഷ്യല്‍ മീഡിയ മാനേജരുടെ ജോലി. ദിവസം രാേ മൂന്നോ മണിക്കൂര്‍ ഇതിനായി ചെലവഴിക്കണം ആവശ്യക്കാരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ കണ്ടെത്തൊം.
ട്യൂഷന്‍ വരെ ഓണ്‍ലൈനില്‍ സജീവമായ കാലമാണിത്. അതുകൊണ്ട് തന്നെ ഇക്കാലത്ത് ഓണ്‍ലൈന്‍ ട്യൂഷന്റെ സാധ്യത വലുതാണ്. കണക്ക്, സയന്‍സ്, ഇംഗ്ലീഷ് എന്നിവയാണ് ഏറ്റവും ഡിമാന്റുള്ള വിഷയങ്ങള്‍. ഈ വിഷയങ്ങളില്‍ ബിരുദമോ മറ്റു യോഗ്യതകളോ ഉണ്ടെങ്കില്‍ ഓണ്‍ലൈനായി പഠിപ്പിച്ചു തുടങ്ങാം. വിദേശത്തും സ്വദേശത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ട്യൂഷനെടുക്കാം. വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ഇന്റര്‍നെറ്റു തന്നെ ഉപയോഗിക്കാം. പരസ്യം നല്‍കുകയുമാവാം.
എഴുത്ത് ഇഷ്ടമാണെങ്കില്‍ നെറ്റില്‍ എഴുതി തന്നെ കാശുണ്ടാക്കാം. നെറ്റില്‍ കണ്ടന്റ് റൈറ്റര്‍ എന്ന ജോലിയുമായി കാത്തിരിക്കുന്നത് ആയിരക്കണക്കിന് വെബ്‌സൈറ്റുകളാണ്. ഇംഗ്ലീഷില്‍ എഴുതി ഫലിപ്പിക്കാനുള്ള കഴിവാണ് ഇവിടെ ആവശ്യം. എഴുത്ത് ഇഷ്ടപ്പെട്ടാല്‍ കാശും എണ്ണി വാങ്ങാം.
മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനും സാധ്യത ഏറെയാണ്.
ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി രോഗിയുടെ അവസ്ഥയെപ്പറ്റി വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് തയാറാക്കുന്ന രീതിയാണ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍. വിവിധ സ്ഥാപനങ്ങള്‍ ഇതില്‍ പരിശീലനം നല്‍കുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close