ഫിദ
മലയാള സാഹിത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരക ശിലകള്‍’. മലബാറിലെ പ്രശസ്തമായ തറവാടും അതിനെ ചുറ്റിപ്പറ്റിയുടെ കഥകളുമാണ് സ്മാരക ശിലകളില്‍ പറയുന്നത്. കഴിഞ്ഞ ദിവസം മലയാളത്തിന്റെ ഈ പ്രിയ കഥാകാരന്‍ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ സ്മാരക ശിലകളും പുനര്‍ വായിക്കപ്പെടുകയാണ്.
പേര് സൂചിപ്പിക്കും പോലെ തന്നെ നമ്മെ മറ്റൊരു കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ട് പോകുകയാണ് നോവലിസ്റ്റ്. വളരെ പുരാതനമായ ഒരു നാടും, അവിടത്തെ പള്ളിയും, ഒരായിരം അന്ധവിശ്വാസങ്ങളും, കുറെ വ്യത്യസ്തരായ മനുഷ്യരും ഇതില്‍ നിറഞ്ഞു നില്‍കുന്നു. എന്തെല്ലാം അന്ധവിശ്വാസങ്ങള്‍ ആണ് നമ്മുടെ നാട്ടില്‍ നിലനിന്നിരുന്നതെന്ന് കാണിച്ചു തരികയാണ് പുനത്തില്‍.
തങ്ങളും, എറുമുല്ലനിക്കയും, കുതിരക്കാരാന്‍ അദ്രുമാനും, കുഞ്ഞാലിയും, പൂകുഞ്ഞീബീയുമൊക്കെ എന്നും നമ്മുടെ മനസ്സില്‍ നിറഞ്ഞു നില്ക്കും. ആരെ മറന്നാലും തന്റെ കുതിരയെ ജീവനും നിലനില്‍പ്പുമായി കണ്ടു അതിനെ കൈവെടിഞ്ഞ നിമിഷം തൊട്ടു ഒരു ഭ്രാന്തനെ പോലെ അതിനെ തേടി നടക്കുന്ന അദ്രുമാന്‍ ഒരു കനലായി വായനക്കാരുടെ നെഞ്ചില്‍ നിലനില്ക്കും. ഈ നോവലില്‍ അത്ഭുതങ്ങള്‍ ഇല്ല അമാനുഷികരുമില്ല, പച്ചയായ മനുഷ്യര്‍ മാത്രം