16 സൈറ്റുകളിലെ 60 കോടിയോളം അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ അടിചെടുത്തു

16 സൈറ്റുകളിലെ 60 കോടിയോളം അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ അടിചെടുത്തു

അളക ഖാനം-
16 സൈറ്റുകളിലെ 60 കോടിയോളം അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ അടിചെടുത്തതായി റിപ്പോര്‍ട്ട്. ഡബ്‌സ്മാഷ്, മൈഫിറ്റ്‌നസ് പാല്‍, മൈ ഹെറിറ്റേജ്, ഷെയര്‍ദിസ്, ഹൗട്ട്‌ലുക്ക്, അനിമോട്ടോ, വൈറ്റ്‌പേജസ്, ഐഎം, എയ്റ്റ്ഫിറ്റ്, ഫോട്ടോലോഗ്, 500 പി.എക്‌സ്, അര്‍മര്‍ ഗെയിംസ്, ആര്‍ട്‌സി, ബുക്ക്‌മേറ്റ്, കോഫീ മീറ്റ്‌സ് ബാഗെല്‍, ഡേറ്റാ ക്യാമ്പ് തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളും ചോര്‍ന്നതായി ബ്രിട്ടീഷ് മാധ്യമം ‘ദി രജിസ്റ്റര്‍’ റിപ്പോര്‍ട്ട് ചെയ്തു. അക്കൗണ്ട് ഉടമയുടെ പേര്, ഇമെയില്‍ വിലാസം, പാസ്വേഡുകള്‍ എന്നിവയാണ് ചോര്‍ന്നത്. ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ‘ഡ്രീം മാര്‍ക്കറ്റ് സൈബര്‍ സൂക്ക്’ എന്ന പേരിലുള്ള സൈറ്റില്‍ 20,000 ഡോളറിന് വില്‍പ്പനക്കു വെച്ചിട്ടുണ്ടെന്നും ‘ദി രജിസ്റ്ററി’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബിറ്റ്‌കോയിനില്‍ പണം നല്‍കാനാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close