ഇനി ജോലി മാറുന്ന സ്ഥലങ്ങളിലേക്കും പിഎഫ് മാറ്റാം

ഇനി ജോലി മാറുന്ന സ്ഥലങ്ങളിലേക്കും പിഎഫ് മാറ്റാം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ഇനി ജോലി മാറുന്ന സ്ഥലങ്ങളിലേക്കും എളുപ്പം പിഎഫ് മാറ്റാം പ്രത്യേകം അപേക്ഷ നല്‍കാതെയും നടപടിക്രമങ്ങളുടെ നൂലാമാലകളില്‍ കുരുങ്ങാതെയും ഇനി പി.എഫ് അക്കൗണ്ട് പുതിയ ജോലി സ്ഥാപനത്തിലേക്ക് മാറ്റാനാവുന്ന സംവിധാനമാണ് അടുത്ത മാസം മുതല്‍ വരാന്‍ പോകുന്നത്.
ജീവനക്കാരോ തൊഴിലാളികളോ തങ്ങളുടെ ജോലി മാറുമ്പോഴൊക്കെ പി.എഫ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണ് നിലവിലെ പതിവ്. പുതിയ തീരുമാനം അനുസരിച്ച് ഒറ്റ അക്കൗണ്ട് തുറന്നാല്‍ അത് ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയും. അടുത്ത മാസം മുതല്‍ പ്രത്യേകം അപേക്ഷ നല്‍കാതെ തന്നെ തനിയെ അക്കൗണ്ടുകള്‍ പുതിയ തൊഴില്‍ സ്ഥാപനത്തിലേക്ക് മാറും. എല്ലാ പി.എഫ് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിച്ചാണ് പരിഷ്‌ക്കാരം നടപ്പാക്കുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close