വെള്ളാരം കണ്ണുള്ള ശാരി

വെള്ളാരം കണ്ണുള്ള ശാരി

ഫിദ-
കൊച്ചി: മലയാള സിനിമയില്‍ വെള്ളാരം കണ്ണുള്ള നായികയാണ് ശാരി. ‘ദേശാടനക്കിളി കരയാറില്ല’ എന്ന സിനിമയിലൂടെയാണ് ശാരി മലായളത്തില്‍ എത്തുന്നത്.

നിമ്മിയുടെ ആത്മാര്‍ത്ഥ സുഹൃത്തായ സാലിയായും, പിന്നീട് പ്രണയം നിറയ്ക്കുന്ന സോഫിയയായും, തട്ടാന്‍ ഭാസ്‌കരന്റെ മനസ്സറിയുന്ന നൃത്താധ്യാപികയായുമൊക്കെ ആ വെള്ളാരം കണ്ണുകള്‍ പ്രേക്ഷകമനസ്സില്‍ ഇടം നേടി.

വെള്ളാരം കണ്ണുകളും നുണക്കുഴികളുമാണ് പപ്പേട്ടന്‍ തന്നെ സിനിമയിലേക്ക് തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ശാരി പറയുമ്പോള്‍ ഇന്നുമത് സത്യമെന്ന് പ്രേക്ഷകരും ഒരേ സ്വരത്തില്‍ പറയുന്നു.

വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും ഇടയ്ക്കിടയ്ക്ക് ശാരി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും ‘ജന ഗണ മന’ എന്ന സിനിമയിലെ ശക്തയായ അമ്മവേഷത്തിലൂടെ ശാരി മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്.

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തിയതാണ് ശാരി. അമ്മുമ്മ പ്രശസ്തയായ കന്നഡ അഭിനേത്രി രാമദേവി.
‘ഞാന്‍ സിനിമയിലെത്തണമെന്ന് അമ്മുമ്മയുടെ ആഗ്രഹമായിരുന്നു’വെന്ന് ശാരി പറയുന്നു. ‘സ്‌കൂള്‍ കാലഘട്ടത്തിലാണ് ഞാന്‍ ശിവാജി സാറിനൊപ്പം അഭിനയിക്കുന്നത്. പിന്നീട് മലയാളത്തില്‍ പ്രേംനസീറിനൊപ്പവും അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. എനിക്ക് ആ കാലഘട്ടത്തെക്കുറിച്ച് നേരിയ ഓര്‍മ്മകളേ ഉള്ളൂ. എങ്കിലും ഇത്രയും വലിയ ലെജന്‍ഡറി അഭിനേതാക്കള്‍ക്കൊപ്പം തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. അതൊരു ഭാഗ്യമായി കരുതുന്നു. പിന്നീട് മലയാളത്തിലെത്തുന്നത് പത്മരാജന്‍ സംവിധാനം ചെയ്ത ‘ദേശാടനക്കിളി കരയാറില്ല’ എന്ന സിനിമയിലൂടെയാണ്. ആ സിനിമയുടെ ഓഫര്‍ വരുന്ന സമയത്ത് ഞങ്ങള്‍ക്ക് മലയാള സിനിമ എന്താണെന്നു പോലുമറിയില്ല. എന്റെ അമ്മമ്മയ്ക്ക് ഞാന്‍ തെലുങ്ക്, കന്നഡ, തമിഴ് സിനിമകളില്‍ തിളങ്ങണമെന്നു മാത്രമായിരുന്നു ആഗ്രഹം. അന്നൊന്നും അഭിനയിക്കുക എന്നത് എന്റെ പാഷനായിരുന്നില്ല. പിന്നീട് നല്ല കഥാപാത്രങ്ങള്‍ കിട്ടുകയും പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തതോടെ സിനിമ തന്നെയാണ് എന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞു’വെന്നും അവര്‍ ഓരു ഓണ്‍ലൈന്‍ സൈറ്റിന് നല്‍കിയ അഭമുഖത്തില്‍ പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close