വിപണി നേട്ടത്തോടെ തുടങ്ങി പിന്നെ നഷ്ടത്തില്‍

വിപണി നേട്ടത്തോടെ തുടങ്ങി പിന്നെ നഷ്ടത്തില്‍

രാംനാഥ് ചാവ്‌ല-
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിവസത്തില്‍ തന്നെ നേരിയ നേട്ടത്തോടെയായിരുന്നു തുടക്കമെങ്കിലും വിപണി താമസിയാതെ വീണ്ടും നഷ്ടത്തിലായി. സെന്‍സെക്സ് 100 പോയന്റ് താഴ്ന്ന് 58,299ലിലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 17,400ലുമാണ് വ്യാപാരം നടക്കുന്നത്.
ആര്‍ബിഐയുടെ നിരക്ക് വര്‍ധനയുക്കുശേഷം വിപണിയില്‍ കാര്യമായ നേട്ടമുണ്ടായിട്ടില്ല. ദുര്‍ബലമായ ആഗോള സാഹചര്യവും വിപണിയില്‍ ചാഞ്ചാട്ടത്തിന് കാരണമായി.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഐടിസി, എച്ച്ഡിഎഫ്സി, നെസ് ലെ ഇന്ത്യ, എച്ച്സിഎല്‍ ടെക്, ടിസിഎസ്, എന്‍ടിപിസി, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close