വിപണിക്ക് നേട്ടത്തോടെ തുടക്കം

വിപണിക്ക് നേട്ടത്തോടെ തുടക്കം

രാംനാഥ് ചാവ്‌ല-
മുംബൈ: നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഇന്ത്യന്‍ ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്സ് 100 പോയിന്റ് ഉയര്‍ന്ന് 58,245 ലും നിഫ്റ്റി 33 പോയിന്റ് ഉയര്‍ന്ന് 17,350 ലെവലിലും എത്തി. ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ടാറ്റ സ്റ്റീല്‍ എന്നിവ സെന്‍സെക്സില്‍ നേട്ടമുണ്ടാക്കി. നിഫ്ടിയില്‍ ഇന്ന് ഐഷര്‍ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, സിപ്ല എന്നിവ നേട്ടമുണ്ടാക്കി.
അതേസമയം, നിഫ്റ്റി മിഡ്ക്യാപ് 100 0.1 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി സ്മോള്‍ക്യാപ് 100 0.3 ശതമാനം ഉയര്‍ന്നു. മേഖലാടിസ്ഥാനത്തില്‍, നിഫ്റ്റി മെറ്റലും നിഫ്റ്റി ഫാര്‍മയും നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നിരുന്നാലും, നിഫ്റ്റി ഓട്ടോ, നിഫ്റ്റി മീഡിയ സൂചികകള്‍ വ്യാപാരത്തില്‍ ഇടിഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close