ഷെയ്ന്‍ നിഗവുമായി വിവാദം; തുടര്‍ ചര്‍ച്ചകള്‍ നീളും

ഷെയ്ന്‍ നിഗവുമായി വിവാദം; തുടര്‍ ചര്‍ച്ചകള്‍ നീളും

ഗായത്രി-
തിരു: നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട സിനിമാ വിവാദത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നീളും. പ്രശ്‌നം പരിഹരിക്കാന്‍ താരസംഘടനയായ അമ്മയും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്.
ഷെയ്ന്‍ അജ്മീറില്‍ നിന്ന് മടങ്ങി എത്തിയതിനു ശേഷമേ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടാവുകയുള്ളു. മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് ഷെയ്‌നില്‍ നിന്ന് കിട്ടിയാലെ തുടര്‍ ചര്‍ച്ചകള്‍ക്കുള്ളൂവെന്ന് ‘അമ്മ’ വ്യക്തമാക്കിയിരുന്നു.
പ്രശ്‌നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ‘അമ്മ’ക്കും ഫെഫ്ക കത്തും നല്‍കിയിരുന്നു. എല്ലാ സംഘടനകളും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തണമെന്നും മുടങ്ങിയ സിനിമകളുടെ ചിത്രീകരണം വീണ്ടും തുടങ്ങണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close