മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫല്‍റ്റുടമകളോട് വേണോ

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫല്‍റ്റുടമകളോട് വേണോ

ഗായത്രി-
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫല്‍റ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഫല്‍റ്റിലെ നിവാസികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. തങ്ങളെ കുടിയൊഴിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് മരടിലെ നിവാസികള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കാനും തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ഷമ്മി തിലകന്‍ രംഗത്തെത്തിയിരിക്കുന്നു. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫല്‍റ്റുടമകളോട് കാട്ടണോയെന്ന് ഷമ്മി തിലകന്‍ ചോദിക്കുന്നു.
തീരദേശ പരിപാലന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്. സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്. അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയല്‍ എസ്‌റ്റേറ്റ് മാഫിയകളെയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോര്‍ട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാര്‍ക്ക് ഓശാന പാടി കൊണ്ട് നിയമത്തില്‍ വരെ ഇളവുകള്‍ ഒപ്പിച്ചു നല്‍കുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടതെന്നും ഷമ്മി തിലകന്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മിയുടെ പ്രതികരണം.

 

Post Your Comments Here ( Click here for malayalam )
Press Esc to close